Sunday February 26, 2017
Latest Updates

ലോകത്തിലെ ആദ്യത്തെ പുകവലി രഹിത രാജ്യമാകാന്‍ ആസ്‌ട്രേലിയ തയ്യാറെടുക്കുന്നു: പത്തു വര്‍ഷത്തിനകം അയര്‍ലണ്ടിലും പുകവലി നിര്‍ത്തുമെന്ന് ആരോഗ്യമന്ത്രി

ലോകത്തിലെ ആദ്യത്തെ പുകവലി രഹിത രാജ്യമാകാന്‍ ആസ്‌ട്രേലിയ തയ്യാറെടുക്കുന്നു: പത്തു വര്‍ഷത്തിനകം അയര്‍ലണ്ടിലും പുകവലി നിര്‍ത്തുമെന്ന് ആരോഗ്യമന്ത്രി

സിഡ്‌നി : ലോകത്തിലെ ആദ്യ പുകവലിരഹിത രാജ്യമാകാന്‍ ഓസ്‌ട്രേലിയ ഒരുങ്ങുന്നു. പുകയിലയ്ക്കു പകരം ഇലക്‌ട്രോണിക് സിഗരറ്റ് ഉപയോഗത്തില്‍ കൊണ്ടുവരാനാണ് ഓസീസ് സര്‍ക്കാറിന്റെ നീക്കം. പുകയില നിറച്ച സിഗരറ്റിനെ അപേക്ഷിച്ച് തികച്ചും സുരക്ഷിതമായ മാര്‍ഗമാണ് ഇലക്‌ട്രോണിക് സിഗരറ്റെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്.

ഓസ്‌ട്രേലിയയില്‍ നിന്നും സിഗരറ്റിനെ പുറത്താക്കാന്‍ ആരോഗ്യവിദഗ്ധരും കാന്‍സര്‍ സംഘടനകളും പുകവലിവിരുദ്ധ സംഘടനകളും വര്‍ഷങ്ങളായി ശ്രമിച്ചുവരികയാണ് . ഇതിന്റെ ഫലമാണ് ഇസിഗരറ്റെന്ന പുതിയ കണ്ടെത്തല്‍.

ബാറ്ററി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഇ സിഗരറ്റുകള്‍ക്ക് യഥാര്‍ഥ സിഗററ്റ് വലിക്കുമ്പോള്‍ പുക അകത്തേയ്ക്കും പുറത്തേയ്ക്കും സഞ്ചരിക്കുമ്പോള്‍ ലഭിക്കുന്ന അതേ അനുഭൂതി നല്കാനാകുമെന്ന് സിഡ്‌നി മോണിംഗ് ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു

അയര്‍ലണ്ടില്‍ 2025 ആവുമ്പോഴെയ്ക്കും പുകവലി പൂര്‍ണ്ണമായും നിര്‍ത്തലാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി ഡോ :ജയിംസ് റൈലി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു .ഇതിനുള്ള പ്രാഥമിക നടപടികള്‍ തുടങ്ങിക്കഴിഞ്ഞു .
2014 മുതല്‍ സിഗരറ്റ് പാക്കറ്റുകളില്‍ ബ്രാന്‍ഡ് നെയിം അച്ചടിക്കില്ല .പകരം പ്ലെയിന്‍ കൂടുകളിലാവും സിഗരറ്റ് വില്‍ക്കുക .സിഗരിറ്റിന്റെ ഭവിഷ്യത്തുകള്‍ വിവരിക്കുന്ന കുറിപ്പ് മാത്രം ഉണ്ടാവും

ക്രമേണ സിഗരറ്റിന്റെ ലഭ്യത ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുക എന്നും മന്ത്രി അറിയിച്ചു

Scroll To Top