Monday January 16, 2017
Latest Updates

ലോകകപ്പ് ഹോക്കി: ഇന്ത്യയ്ക്ക് പരാജയത്തോടെ തുടക്കം

ലോകകപ്പ് ഹോക്കി: ഇന്ത്യയ്ക്ക് പരാജയത്തോടെ തുടക്കം

ഹേഗ്: ഹേഗില്‍ ആരംഭിച്ച ലോകകപ്പ് ഹോക്കിയില്‍ ഇന്ത്യയ്ക്ക് പരാജയത്തോടെ തുടക്കം. താരത്യേന ദുര്‍ബലരായ ബെല്‍ജിയത്തോട് ഏറ്റുമുട്ടിയിട്ടും ഇന്ത്യയ്ക്ക് ആദ്യ മത്സരം വിജയിക്കാനായില്ല. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ബെല്‍ജിയം വിജയിച്ചു. കളി അഗ്വസാനിക്കാന്‍ പതിനാറു സെക്കണ്ട് മാത്രം ബാക്കി നില്‍ക്കുമ്പോഴും ഇരു ടീമുകളും സമനിലയിലായിരുന്നു. എന്നാല്‍ പതിനാറാം മിനിറ്റില്‍ ബെല്‍ജിയം വിജയ ഗോള്‍ നേടി.

നാല്‍പ്പത്തിയഞ്ചാം മിനിറ്റില്‍ മാന്‍ദീപ് സിംഗും, അമ്പതാം മിനിറ്റില്‍ ആകാശ്ദീപ് സിംഗുമാണ് ഇന്ത്യയ്ക്ക് വേണ്ടി ഗോളുകള്‍ നേടിയത്. തിങ്കളാഴ്ച ഇംഗ്ലണ്ടിനെതിരെയാണ് ഇന്ത്യയുടെ രണ്ടാം മത്സരം. തുടര്‍ച്ചയായി ആറ് ഒളിമ്പിക്‌സ് സ്വര്‍ണം നേടി ഒരു കാലത്ത് ഹോക്കിയിലെ കിരീടം വയ്ക്കാത്ത രാജാക്കന്‍മാരായിരുന്ന ഇന്ത്യയുടെ ഇന്നത്തെ അവസ്ഥ പരിതാപകരമാണ്. ഈ ലോകകപ്പിലെങ്കിലും ഇന്ത്യന്‍ ടീം പഴയ പ്രതാപത്തിലേക്ക് ഉയര്‍ത്തെണീക്കുമോ എന്നാണു ആരാധകര്‍ ഉറ്റുനോക്കുന്നത്.

ടൂര്‍ണമെന്റില്‍ ഇന്നലെ നടന്ന മറ്റ് മത്സരങ്ങളില്‍ ഓസ്‌ട്രേലിയ മലേഷ്യയെയും വനിതാ വിഭാഗത്തില്‍ ന്യൂസിലന്റ് ബെല്‍ജിയത്തെയും ഓസ്‌ട്രേലിയ ദക്ഷിണ കൊറിയയെയും കീഴടക്കി.

Scroll To Top