Wednesday January 18, 2017
Latest Updates

ലോകകപ്പ്: സ്‌കോട്ട്‌ലന്‍ഡിനെതിരെ ബംഗ്ലാദേശിന് ആറു വിക്കറ്റ് ജയം

ലോകകപ്പ്: സ്‌കോട്ട്‌ലന്‍ഡിനെതിരെ ബംഗ്ലാദേശിന് ആറു വിക്കറ്റ് ജയം

നെല്‍സണ്‍: ലോകകപ്പില്‍ സ്‌കോട്ട്‌ലന്‍ഡിനെതിരെ ബംഗ്ലാദേശിന് തകര്‍പ്പന്‍ ജയം. സ്‌കോട്ട്‌ലന്‍ഡ് ഉയര്‍ത്തിയ 319 റണ്‍സിന്റെ വിജയലക്ഷ്യം ബംഗ്ലാദേശ് 48.1 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ഓപ്പണര്‍ തമീം ഇക്ബാല്‍ 95 റണ്‍സ് എടുത്തു. മഹ്മദുള്ള 62ഉം മുഷ്ഫിഖര്‍ റഹിം 60ഉം ഷകിബ് അല്‍ ഹസന്‍ 52ഉം സബ്ബിര്‍ റഹ്മാന്‍ 42ഉം റണ്‍സ് എടുത്തു.

നേരത്തെ സെഞ്ച്വറി നേടിയ കോട്‌സറിന്റെ തകര്‍പ്പന്‍ പ്രകടനമാണ് സ്‌കോട്ടലന്‍ഡിന് മികച്ച സ്‌കോര്‍ നേടിക്കൊടുത്തത്. മാച്ചാന്‍ 35ഉം, മാംസെന്‍ 39 റണ്‍സുമെടുത്തു. അന്‍പത് ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് സ്‌കോട്ട്‌ലന്‍ഡ് 318 റണ്‍സ് എടുത്തത്. ബംഗ്ലാദേശിനായി നാസര്‍ ഹുസൈന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.

ആദ്യം ടോസ് നേടിയ ബംഗ്ലദേശ് ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ന്യൂസിന്‍ഡിലെ സാക്സ്റ്റന്‍ ഓവലിലായിരുന്നു മല്‍സരം. ഇതോടെ ബംഗ്ലാദേശിന് പൂള്‍ ബിയില്‍ ഏഴ് പോയിന്റായി. സ്‌കോട്‌ലന്‍ഡിന് ഒരു വിജയം പോലും നേടാനായിട്ടില്ല. പൂള്‍ ബിയില്‍ നാളെ ഇന്ത്യ വെസ്റ്റിന്‍ഡീസിനെ നേരിടും.

Scroll To Top