Monday February 27, 2017
Latest Updates

ലോകകപ്പ്: സൂപ്പര്‍ ഓവര്‍ ഒഴിവാക്കി

ലോകകപ്പ്: സൂപ്പര്‍ ഓവര്‍ ഒഴിവാക്കി

ദുബായ്: ലോകകപ്പ് ക്രിക്കറ്റിന്റെ നോക്കൌട്ട് റൌണ്ടില്‍ സൂപ്പര്‍ ഓവര്‍ സംവിധാനം ഒഴിവാക്കാന്‍ ഐസിസി തീരുമാനം. ഫൈനല്‍ സമനിലയായാല്‍ ട്രോഫി ഇരു ടീമുകള്‍ക്കുമായി പങ്കിടാനും തീരുമാനിച്ചു. ഓസ്‌ട്രേലിയയും ന്യൂസിലണ്ടും സംയുക്ത ആഥിത്യം വഹിക്കുന്ന 2015 ലോകകപ്പ് മുതല്‍ പുതിയ രീതി നിലവില്‍ വരും.

നിലവില്‍ ട്വന്റി ട്വന്റി മത്സരങ്ങളില്‍ സമനില ആയാല്‍ സൂപ്പര്‍ ഓവര്‍ അനുവദിക്കാറുണ്ട് ഈ രീതി ഏകദിന ലോകകപ്പില്‍ ഒഴിവാക്കാനാണു തീരുമാനം. സെമിയില്‍ ഒരു മത്സരം സമനിലയായാല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ പോയിന്റ് നിലയില്‍ മുന്നിട്ട് നിന്ന ടീമിന് ഫൈനല്‍ പ്രവേശനം നല്‍കും.

നോക്കൌട്ട് റൌണ്ടില്‍ മഴ മൂലമോ മറ്റ് തടസങ്ങള്‍ മൂലമോ മത്സരം നടത്താനായില്ലെങ്കില്‍ അടുത്ത ദിവസം കളി നടത്തും. അന്നും മത്സരം തടാപ്പെട്ടാല്‍ രണ്ട് ടീമുകളെയും വിജയികളായി പ്രഖ്യാപിക്കും. അമ്പയര്‍മാരുടെ ഭാഗത്ത് നിന്ന് സംശയകരമായ തീരുമാനങ്ങള്‍ ഉണ്ടായാല്‍ അത് പരിശോധിക്കാന്‍ എല്ലാ മത്സരങ്ങളിലും സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സമ്മാന തുക 25 ശതമാനം വര്‍ധിപ്പിക്കാനും ഐസിസി തീരുമാനിച്ചു.

Scroll To Top