Wednesday February 22, 2017
Latest Updates

ലോകകപ്പ്: വിന്‍ഡീസിനെ നാലു വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ ക്വാര്‍ട്ടറില്‍

ലോകകപ്പ്: വിന്‍ഡീസിനെ നാലു വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ ക്വാര്‍ട്ടറില്‍

പെര്‍ത്ത്: ലോകകപ്പില്‍ വിന്‍ഡീസിനെ തകര്‍ത്ത് ഇന്ത്യ ക്വാര്‍ട്ടറില്‍ കടന്നു. ഇന്ത്യയുടെ തുടര്‍ച്ചയായ നാലാമത്തെ ജയമാണിത്. വെസ്റ്റിന്‍ഡീസിനെ നാല് വിക്കറ്റിനാണ് ഇന്ത്യ തോല്‍പിച്ചത്. ഒരു ഘട്ടത്തില്‍ അഞ്ചിന് 107 എന്ന നിലയില്‍ പരുങ്ങിയ ഇന്ത്യയെ ധോണിയും അശ്വിനും ജഡേജയും ചേര്‍ന്നാണ് വിജയത്തിലെത്തിച്ചത്. വിന്‍ഡീസിന്റെ മൂന്ന് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയാണ് കളിയിലെ കേമന്‍്.

നേരത്തെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത വെസ്റ്റിന്‍ഡീസ് 182 റണ്‍സിന് പുറത്താകുകയായിരുന്നു. അര്‍ധസെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡര്‍ മാത്രമാണ് വിന്‍ഡീസ് നിരയില്‍ തിളങ്ങിയത്. മുഹമ്മദ് ഷമിയും ഉമേഷ് യാദവും ചേര്‍ന്ന് വിന്‍ഡീസ് ബാറ്റിങ് നിരയെ നിഷ്പ്രഭമാക്കുകയായിരുന്നു. വിന്‍ഡീസ് താരം സമ്മി 26 റണ്‍സെടുത്തു.

തുടര്‍ന്ന് മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തിലാണ് വിജയലക്ഷ്യം മറികടന്നത്. ഇന്ത്യക്കായി ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി നടത്തിയ ചെറുത്തുനില്‍പ്പാണ് നിര്‍ണായകമായത്. ധോണി 45 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. കോഹ്ലി 35ഉം രഹാനെ 14ഉം റൈന 22ഉം ജഡേജ 13ഉം റണ്‍സെടുത്ത് പുറത്തായപ്പോള്‍ ധോണി രക്ഷകനായി എത്തുകയായിരുന്നു.

അയര്‍ലന്‍ഡുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം.

 

Scroll To Top