Monday January 23, 2017
Latest Updates

ലോകകപ്പ് ഫൈനല്‍ കാണാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ബ്രസീലിന്റെ ഔദ്യോഗിക ക്ഷണം

ലോകകപ്പ് ഫൈനല്‍ കാണാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ബ്രസീലിന്റെ ഔദ്യോഗിക ക്ഷണം

ന്യൂഡല്‍ഹി: ലോകകപ്പ് ഫൈനല്‍ കാണാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ബ്രസീലിന്റെ ഔദ്യോഗിക ക്ഷണം. ബ്രസീല്‍ പ്രസിഡന്റ് ദില്‍മ റൂസെഫാണ് പ്രധാനമന്ത്രിക്ക് ക്ഷണക്കത്ത് അയച്ചത്. ജൂലൈ 13നു നടക്കുന്ന ഫൈനല്‍ മത്സരം കാണാനാണ് ക്ഷണം. റിയോ ഡി ഷാനെയ്‌റോയിലാണ് ഫൈനല്‍ പോരാട്ടം.

അതേസമയം നരേന്ദ്ര മോഡി ബ്രസീല്‍ പ്രസിഡന്റിന്റെ ക്ഷണക്കത്തിനോട് പ്രതികരിച്ചിട്ടില്ല. ബ്രിസ്‌ക് രാജ്യങ്ങളുടെ ഉച്ചകോടി 15 മുതല്‍ 17 വരെ ബ്രസീലില്‍ നടക്കുന്നുണ്ട്. ബ്രിസ്‌ക് രാജ്യങ്ങളിലെ ഒരു പങ്കാളിയാണ് ഇന്ത്യ. ഇന്ത്യ കഴിഞ്ഞാല്‍ ബ്രസീല്‍, റഷ്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് രാജ്യങ്ങളുടെ കൂട്ടായ്മയിലുള്ളത്.

ഉച്ചകോടിക്ക് മുന്നോടിയായി 13 ന് തന്നെ ബ്രസീലില്‍ എത്തണമെന്നാണ് ക്ഷണം. ബ്രിസ്‌ക് രാഷ്ട്രത്തലവന്‍മാരെ എല്ലാവരെയും ബ്രസീല്‍ ക്ഷണിച്ചിട്ടുണ്ട്. റഷ്യന്‍ പ്രസിഡന്റ് പുടിന്‍ ക്ഷണം സ്വീകരിച്ചു. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗ്, ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമ എന്നിവര്‍ പങ്കെടുക്കുമോ എന്ന് വ്യക്തമാക്കിയിട്ടില്ല.

Scroll To Top