Monday November 20, 2017
Latest Updates

ലോകകപ്പ് ഫുട്ബോള്‍ ; യോഗ്യതാ മല്‍സരത്തില്‍ അയര്‍ലണ്ട് പുറത്തായി

ലോകകപ്പ് ഫുട്ബോള്‍ ; യോഗ്യതാ മല്‍സരത്തില്‍ അയര്‍ലണ്ട് പുറത്തായി

ഡബ്ലിന്‍ :ഡബ്ലിനില്‍ ഇന്നലെ നടന്ന ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ മല്‍സരത്തില്‍ അയര്‍ലണ്ടിന് ഡെന്‍മാര്‍ക്കിനോട് തോല്‍വി.തുടക്കം ഗംഭീരമാക്കാനായെങ്കിലും ആ മുന്നേറ്റം തുടരാന്‍ അയര്‍ലണ്ടിന് കഴിയാതെ പോയി.കാസ്പെര്‍ ഷ്മൈക്കിനെതിരെയുള്ള ഷെയ്ന്‍ ഡഫിയുടെ ഹെഡിലൂടെ ആദ്യ ഗോള്‍ നേടിയാണ് ആറു മിനിറ്റിനുള്ളില്‍ അയര്‍ലണ്ട് സ്വപ്നയാത്ര തുടങ്ങിയത്.എന്നിട്ടും 5-1ന് യോഗ്യതാറൗണ്ടില്‍ നിന്നും പുറത്താകാനായിരുന്നു ഐറീഷ് വിധി.

ആദ്യ ഗോള്‍ സന്ദര്‍ശകരെ പ്രകോപിപ്പിച്ചു. അയര്‍ലണ്ടിന് ലീഡ് നേടാന്‍ അവസരമുണ്ടായിരുന്നു.ആഗ് ഹരിസൈഡിന്റെ ഗോള്‍ എല്ലായ്പ്പോഴും പ്രതീക്ഷിക്കുകയും ചെയ്തു.എന്നാല്‍ എതിരാളികളുടെ ആക്രമിച്ചുള്ള നീക്കങ്ങളില്‍ അടി പതറുകയായിരുന്നു ഐറീഷ് ടീമിന്.കളിയുടെ അവസാന മിനിറ്റിലെ പെനാല്‍ട്ടി ഷൂട്ടിലെ ലാസ്റ്റ് ഗോള്‍ വലയില്‍ കയറ്റുംവരെ ആ കിതപ്പ് വരെ തുടര്‍ന്നു. അങ്ങനെ ഡെന്മാര്‍ക്ക് താരം ക്രിസ്റ്റ്യന്‍ എറിക്സന്റെ മായിക താര പ്രഭയ്ക്കുമുന്നില്‍ മാര്‍ട്ടിന്‍ ഒ നീലിന്റെ നിലംപരിശാവുകയായിരുന്നു.

Scroll To Top