Saturday August 19, 2017
Latest Updates

ലോകകപ്പ് പ്രമാണിച്ച് സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് സമയം മാറ്റി

ലോകകപ്പ് പ്രമാണിച്ച് സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് സമയം മാറ്റി

ലോകകപ്പ് ഫുട്‌ബോള്‍ പ്രമാണിച്ച് കേരളത്തില്‍ ലോഡ് ഷെഡ്ഡിങ് സമയം പുനക്രമീകരിച്ചു. ലോകകപ്പ് മത്സരങ്ങള്‍ കാണുന്നവര്‍ക്ക് ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനാണ് സമയക്രമം മാറ്റി നിശ്ചയിച്ചത്. ഇന്ന് വൈകുന്നേരം 6.30 നും രാത്രി 9.30 ഇടയ്ക്ക് നാല് ഘട്ടങ്ങളായിട്ട് ലോഡ് ഷെഡ്ഡിങ് നടപ്പിലാക്കും. നേരത്തെ  6.45നും രാത്രി 11.15നുമിടയില്‍ 6 ഘട്ടങ്ങലായിട്ടായിരുന്നു ലോഡ് ഷെഡ്ഡിങ്.

ലോകകപ്പ് മത്സരങ്ങളുടെ തത്സമയ സംപ്രേക്ഷണം വൈകിട്ട് 9.30 മുതലാണ് ആരംഭിക്കുന്നത്. പുലര്‍ച്ചെ 1.30 വരെ വവിധ ഗ്രൂപ്പ് മത്സരങ്ങള്‍ നടക്കും. ഇന്ന് മൂന്ന് മത്സരങ്ങളാണ് ലോകകപ്പില്‍ നടക്കുന്നത്. 2010 ലോകകപ്പിന്റെ ഫൈനലില്‍ ഏറ്റുമുട്ടിയ സ്‌പെയിന്‍, ഹോളണ്ട് മത്സരമാണ് ഇന്നത്തെ ഏറ്റവും ശ്രദ്ധേയമായ മത്സരം.

Scroll To Top