Monday January 23, 2017
Latest Updates

ലോകകപ്പ് പരാജയം: ബ്രസീലില്‍ കലാപം; ഒരാള്‍ കൊല്ലപ്പെട്ടു

ലോകകപ്പ് പരാജയം: ബ്രസീലില്‍ കലാപം; ഒരാള്‍ കൊല്ലപ്പെട്ടു

ലോകകപ്പ് സെമിയിലെ പരാജയത്തെ തുടര്‍ന്ന് ബ്രസീലില്‍ കലാപം. കലാപത്തെ തുടര്‍ന്നുണ്ടായ വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. കലാപകാരികള്‍ നിരവധി ബസുകള്‍ക്ക് തീയിട്ടു. ഡിയോ ജി ജെനീറയോയില്‍ ബസ്സിന് തീയിട്ട കലാപകാരികളും മിലിറ്ററി ഫോഴ്‌സും തമ്മിലുള്ള വെടിവെയ്പ്പിലാണ് ഒരാള്‍ കൊല്ലപ്പെട്ടത്. പതിനഞ്ചോളം ബസ്സുകള്‍ക്ക് കലാപകാരികള്‍ തീയിട്ടു. പൊതുമുതല്‍ നശിപ്പിച്ചും, നിരോധിത മേഖലയില്‍ കടന്നുകയറിയുമാണ് ബ്രസീല്‍ ജനത പ്രതിഷേധിക്കുന്നത്.

ബ്രസീലിന്റെ പരാജയത്തില്‍ ദുഃഖമുണ്ടെന്ന് ബ്രസീല്‍ പ്രസിഡന്റ് ദില്‍മ റൂസഫും പ്രതികരിച്ചു.

ജര്‍മനിക്കെതിരെ ഒന്നിനെതിരെ 7 ഗോളുകള്‍ക്കാണ് ബ്രസീല്‍ പരാജയപ്പെട്ടത്. ബ്രസീല്‍ ആരാധകര്‍ക്ക് താങ്ങാന്‍ കഴിയുന്നതിനും അപ്പുറമായിരുന്നു ബ്രസീലിന്റെ പരാജയം. ആദ്യ അര മണിക്കൂറില്‍ തന്നെ അഞ്ചു ഗോളുകള്‍ വീണതോടെ ഗ്യാലറിയില്‍ ഇരുന്ന ബ്രസീല്‍ ആരാധകര്‍ കണ്ണീര്‍ പൊഴിക്കാന്‍ തുടങ്ങിയിരുന്നു. ഇതിനിടെ പരാജയത്തിന്റെ പേരില്‍ ബ്രസീല്‍ കോച്ച് സ്‌കൊലാരിയും താരങ്ങളും ബ്രസീല്‍ ആരാധകരോട് മാപ്പ് പറഞ്ഞു.

Scroll To Top