Friday September 22, 2017
Latest Updates

ലോകകപ്പ് ആവേശം കല്യാണ വേദിയിലേക്കും, വരന്‍ തട്ടിയ പന്ത് വധു കിക്കെടുത്ത് കല്യാണ ചടങ്ങുകള്‍ക്ക് ആരംഭം

ലോകകപ്പ് ആവേശം കല്യാണ വേദിയിലേക്കും, വരന്‍ തട്ടിയ പന്ത് വധു കിക്കെടുത്ത് കല്യാണ ചടങ്ങുകള്‍ക്ക് ആരംഭം

കോട്ടയം: ലോകകപ്പ് ആവേശം കല്യാണ വേദിയിലേക്കും. ഇന്നലെ കോട്ടയം കുടമാളൂര്‍ സെന്റ് മേരീസ് ഫൊറോനാ പള്ളിയിലായിരുന്നു ഫുട്ബാള്‍ ആവേശം നിറഞ്ഞ് നിന്ന വിവാഹ ചടങ്ങ് നടന്നത്. കുടമാളൂര്‍ മുണ്ടയ്ക്കല്‍ ജെനീഷിന്റെയും എറണാകുളം കുമ്പളങ്ങി സ്വദേശി രേഷ്മയുടെയും വിവാഹചടങ്ങാണ് ഫുട്‌ബോള്‍ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായത്.

പള്ളിയുടെ മുന്നിലെ മൈതാനത്തിന് നടുവില്‍ നിന്ന് വരന്‍ തൊടുത്ത് വിട്ട ഫുട്‌ബോള്‍ കിക്ക് എടുത്തതോടെയാണ് വിവാഹ ചടങ്ങുകള്‍ തുടങ്ങിയത്. തുടര്‍ന്ന് വരനും വധുവും വിവാഹ വേദിയില്‍ എത്തി ലോകകപ്പ് മാതൃകയിലുള്ള ട്രോഫി ഉയര്‍ത്തി. തുടര്‍ന്ന് ബ്രസൂക്ക പന്തിന്റെ മാതൃകയിലുള്ള കേക്ക് മുറിച്ച് മധുരം പങ്കുവച്ചു. ഇതോടെ വിവാഹത്തിന് ക്ഷണം സ്വീകരിച്ച് എത്തിയ അതിഥികളും ലോകകപ്പ് ആവേശത്തിലായി.

വിവാഹത്തിന് ശേഷം നടന്ന വിവാഹ സല്‍ക്കാരത്തിലും ഒരു ബ്രസീല്‍ ടച്ച് ഉണ്ടായിരുന്നു. പന്ത്രണ്ടിലധികം കേരള വിഭവങ്ങള്‍ക്ക് പുറമേ ഒന്നിലധികം ബ്രസീലിയന്‍ സാലഡുകളും വിവാഹ സല്‍ക്കാരത്തിനായി ഒരുക്കിയിരുന്നു. വരന്‍ ജെനീഷിന്റെ ആശയപ്രകാരമാണ് വിവാഹവും വിവാഹ സല്‍ക്കാരവും ഫുട്‌ബോള്‍ ലോകപ്പിന്റെ പ്രതീകങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയത്.

Scroll To Top