Friday January 20, 2017
Latest Updates

ലോകകപ്പിനൊപ്പം ബ്രസീലില്‍ ഫിഫ ഫാന്‍ ഫെസ്റ്റും അരങ്ങ് തകര്‍ക്കുന്നു

ലോകകപ്പിനൊപ്പം ബ്രസീലില്‍ ഫിഫ ഫാന്‍ ഫെസ്റ്റും അരങ്ങ് തകര്‍ക്കുന്നു

ബ്രസീലില്‍ ലോകകപ്പ് ഫുട്‌ബോള്‍ അരങ്ങ് തകര്‍ക്കുമ്പോള്‍ ബ്രസീലിയന്‍ പട്ടണങ്ങളുടെ മറ്റൊരു വശത്ത് ഫിഫ ഫാന്‍ ഫെസ്റ്റും പുരോഗമിക്കുന്നു. വവിധ ടീമുകളുടെ ആരാധകര്‍ക്ക് ഒത്തു ചേരാനും മതി മറന്ന് ആഘോഷിക്കാനുമുള്ള ആഘോഷരാവാണ് ഫിഫ ഫാന്‍ ഫെസ്റ്റ്. കളി നടക്കുന്ന 12 ബ്രസീല്‍ നഗരങ്ങളിലും ഫിഫ ഫാന്‍ ഫെസ്റ്റിന് വേദിയൊരുക്കിയിട്ടുണ്ട്.

ഇന്ത്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്ന് പതിനായിരക്കണക്കിന് ഫുട്‌ബോള്‍ ആരാധകരാണ് ഫെസ്റ്റിവെല്ലില്‍ പങ്കെടുക്കുന്നതിനായി എത്തിക്കൊണ്ടിരിക്കുന്നത്. ലോകത്തിന്റെ പല വഴികളില്‍ നിന്ന് എത്തുന്നവര്‍ പാട്ട് പാടിയും നൃത്തം ചെയ്തും ലോകകപ്പ് ആവേശത്തില്‍ പങ്കു ചേരുന്നു. സാംബ നൃത്തത്തിനും കൊപയ്‌റക്കുമൊപ്പം വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ളവര്‍ തങ്ങളുടെ രാജ്യത്തിന്റെ സംസ്‌കാരം ഉയര്‍ത്തിപ്പിടിക്കുന്ന തനതായ നൃത്തരൂപങ്ങളും  സംഗീതവും വേദിയില്‍ അവതരിപ്പിക്കും.

2002 ലെ ദക്ഷിണ കൊറിയ ലോകകപ്പിലാണ് ഫാന്‍ ഫെസ്റ്റ് ആദ്യമായി നടപ്പിലാക്കിയത്. കൊറിയയില്‍ നടന്ന ഫാന്‍ ഫെസ്റ്റിന് വന്‍ ജനപങ്കാളിത്തം ലഭിച്ചു. ഇതേതുടര്‍ന്ന് 2006 മുതലാണ് ഫിഫ ഔദ്യോഗികമായി ഫാന്‍ ഫെസ്റ്റ് ഏറ്റെടുത്ത് നടത്തിത്തുടങ്ങിയത്. 2002 ന് ശേഷം നടന്ന ജര്‍മനി, ദക്ഷിണാഫ്രിക്ക ലോകകപ്പുകളിലും ഫിഫ ഫാന്‍ ഫെസ്റ്റിന് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്.

Scroll To Top