Friday August 18, 2017
Latest Updates

ലോകം വീണ്ടും യുദ്ധഭീതിയില്‍, ഗ്വാമിനെ ആക്രമിക്കാന്‍ പദ്ധതിയുമായി കിം,ഉത്തരകൊറിയയുടെ അന്ത്യം കുറിക്കുമെന്ന് ട്രംപ്

ലോകം വീണ്ടും യുദ്ധഭീതിയില്‍, ഗ്വാമിനെ ആക്രമിക്കാന്‍ പദ്ധതിയുമായി കിം,ഉത്തരകൊറിയയുടെ അന്ത്യം കുറിക്കുമെന്ന് ട്രംപ്

വാഷിംഗ്ടണ്‍ : അമേരിക്കന്‍ ഉപദ്വീപായ ഗ്വാമിനെ ആക്രമിക്കാന്‍ ഉത്തരകൊറിയ മുതിരുന്നുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് യുഎസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് നിലപാട് കൂടുതല്‍ തീവ്രമാക്കി.ഗ്വാമിനെ ആക്രമിച്ചാല്‍ ഉത്തരകൊറിയയുടെ അവസാനമായിരിക്കുമെന്ന് യുഎസ് പ്രസിഡണ്ട് പറഞ്ഞു. അഭൂതപൂര്‍വമായ അഗ്‌നിയും കോപവും നേരിടേണ്ടി വരുമെന്ന തന്റെ മുന്‍ മുന്നറിയിപ്പ് ഏറ്റവും മൃദുവായതാണെന്ന് ട്രംപ് പറഞ്ഞു.

‘ഒന്നുകില്‍ ഒന്നിച്ചു പിന്മാറുക അല്ലെങ്കില്‍ അനിതര സാധാരണമായ ആപത്തിനെ നേരിടുക-ട്രംപ് പറഞ്ഞു.
ആക്രമിക്കുന്ന പക്ഷം ഉത്തരകൊറിയന്‍ നേതാക്കള്‍ വിയര്‍ക്കും.അവര്‍ ഒരിക്കലും വിചാരിക്കാത്ത സംഭവങ്ങളായിരിക്കും നടക്കുകയെന്നു പറഞ്ഞ ട്രംപ് എന്ത് നടപടികളാവും ഉണ്ടാവുകയെന്ന് വ്യക്തമാക്കിയില്ല.ആക്രമണം ആത്മഹത്യാപരമായിരിക്കുമെന്നാണ് ഗ്വാമിന്റെ നിലപാട്.അമേരിക്കന്‍ സഖ്യകക്ഷികളായ ദക്ഷിണകൊറിയയും ജപ്പാനും ഉത്തരകൊറിയയുടെ ഭീഷണിയെ അതിശക്തമായി അപലപിച്ചിട്ടുണ്ട്.

ഇതിനിടെ ഗ്വാമിനെ ആക്രമക്കാന്‍ വിശദമായ പദ്ധതി തയ്യാറാക്കിയതായി ഉത്തരകൊറിയന്‍ സൈനിക വൃത്തങ്ങള്‍ വെളിപ്പെടുത്തി.നാല് മിസൈലുകളുപയോഗിച്ച് ആക്രമിക്കാനാണ് പദ്ധതി.പ്രസിഡണ്ട് കിം ജോംഗ് ഉന്നിന്റെ അനുമതി കിട്ടിയാല്‍ മിസൈല്‍ തൊടുക്കുമെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു.ഹ്വസോംഗ്-12 മിസൈലുകള്‍ ജപ്പാനിലെ മൂന്ന് പ്രവിശ്യകള്‍ കടന്ന് ഗ്വാമില്‍ പതിക്കുമെന്നാണ് ഉത്തരകൊറിയയുടെ അവകാശപ്പെടുന്നത്.

കൊറിയന്‍ ഉപദ്വീപില്‍ നിന്നും 3400 കിലോമീറ്റര്‍ ദൂരെയാണ് ഗ്വാം.ഇവിടെയുള്ള അമേരിക്കന്‍ പൗരന്മാരെ ആക്രമിക്കാന്‍ ഉത്തരകൊറിയ മുന്നിട്ടിറങ്ങുമോയെന്നാണ് ലോകം ഉറ്റുനോക്കുന്നത്.ഇത്രയും ദൂരെ എങ്ങനെയാണ് മിസൈല്‍ ആക്രമണം സാധ്യമാവുകയെന്നും കാണേണ്ടതുണ്ട്.
ഈ മേഖലയില്‍ അമേരിക്കയ്ക്ക് വമ്പന്‍ യുദ്ധസന്നാഹങ്ങളുണ്ട്. പ്രസിഡന്റിന്റെ ഉത്തരവ് ലഭിക്കുന്ന പക്ഷം അത് ആക്രമണം തുടങ്ങും. അമേരിക്കയ്ക്കും സഖ്യകക്ഷികള്‍ക്കും കൂടുതല്‍ വേഗത്തിലും കനത്ത തോതിലും ആക്രമിക്കാനാകും.

വ്യോമ സേനയുപയോഗിച്ച് മിന്നല്‍ പ്രകടനം സാധ്യമാണ്.സൈബര്‍ ആക്രമണവും അവര്‍ക്ക് സാധ്യമാകും.എന്നാല്‍ ആധുനിക അന്തര്‍വാഹിനികളടങ്ങിയ ചെറുതെങ്കിലും സുശക്തമായ നാവികസേനയാണ് അമേരിക്കയ്ക്കും സഖ്യകക്ഷികള്‍ക്കും മുഖ്യ ഭീഷണി ഉയര്‍ത്തുക.അന്തര്‍വാഹിനികള്‍ക്ക് വളരെ വേഗത്തില്‍ ആക്രമണം നടത്താനാവും.സൈബര്‍ രംഗത്ത്, അമേരിക്കയ്ക്കൊപ്പമല്ലെങ്കില്‍ക്കൂടിയും ഉത്തരകൊറിയയും മുന്നിലാണ്.വര്‍ഷങ്ങളായി നടത്തുന്ന മുന്നൊരുക്കങ്ങളും യുദ്ധമുണ്ടായാല്‍ ഉത്തരകൊറിയ്ക്ക് നേട്ടമാകും. പട്ടാള നടപടി സാധ്യമാണ് എന്നാല്‍ നയതന്ത്രജ്ഞത ഉപയോഗിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നു യുഎസ് ഡിഫന്‍സ് സെക്രട്ടറി ജിം മാറ്റിസ് വ്യക്തമാക്കി.

തീര്‍ച്ചയായും അനുരഞ്ജനം ആകാവുന്നതാണെന്നു വ്യക്തമാക്കിയാണ് പ്രസിഡണ്ട് ട്രംപ് ഇതിനോട് പ്രതികരിച്ചത്.എന്നാല്‍ 25 വര്‍ഷമായി ചര്‍ച്ച തന്നെയല്ലേ നടത്തുന്നത് എന്ന ഒളിയമ്പും പ്രസിഡണ്ട് ഇതിനിടെ മുന്നോട്ടിട്ടു.ഇതിനിടെ ട്രംപിന്റെ മുന്നറിയിപ്പുകളോടും നിലപാടുകളോടുമൊന്നും തുറന്ന എതിര്‍പ്പ് മന്ത്രിസഭയിലുണ്ടായിട്ടില്ലെന്നാണ് വാഷിംഗ്ടണില്‍ നിന്നുള്ള റിപ്പോര്‍ട്.

Scroll To Top