Saturday October 20, 2018
Latest Updates

ലോകം കാതോര്‍ത്ത് കേട്ട ആ വാക്കുകള്‍…. മുന്‍വിധിക്ക് സ്ഥാനമില്ല: ലിയോ വരദ്കര്‍

ലോകം കാതോര്‍ത്ത് കേട്ട ആ വാക്കുകള്‍…. മുന്‍വിധിക്ക് സ്ഥാനമില്ല: ലിയോ വരദ്കര്‍

ഡബ്ലിന്‍ : തിരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി ലിയോ വരദ്കര്‍ നടത്തിയ പ്രസ്താവന സൂപ്പര്‍ഹിറ്റായി. മുന്‍വിധിക്ക് ഐറിഷ് റിപ്പബ്ലിക്കില്‍ സ്ഥാനവുമില്ലെന്ന് എന്റെ വിജയം കാട്ടിത്തരുമെന്നായിരുന്നു വരദ്കര്‍ ലോകത്തോട് പറഞ്ഞത്.അതിന് വലിയ മൈലേജാണ് ലഭിച്ചത്.60-40 എന്ന നിലയിലാണ് സൈമണ്‍ കോവ്നെയെ പിന്തള്ളി ലിയോ വരദ്കറെ ഐറീഷ് ജനത നായകനായി തിരഞ്ഞെടുത്തത്.

ഡബ്ലിനിലെ മാന്‍ഷന്‍ ഹൗസില്‍ പാര്‍ടി അംഗങ്ങളും കൗണ്‍സിലര്‍മാരും ടിഡിമാര്‍,സെനറ്റര്‍മാര്‍ അന്താരാഷ്ട്ര മാധ്യപ്പട എന്നിവരെയെല്ലാം സാക്ഷിയാക്കി വരദ്കര്‍ തന്റെ ജീവിത കഥ പറഞ്ഞു.

ഇന്ത്യയില്‍ നിന്നും കുടിയേറി വന്ന തന്റെ അച്ഛനെ ഓര്‍ത്തുകൊണ്ട് വികാരാധിനനായി തന്നെ ലിയോ തുടര്‍ന്നു…’അയ്യായിരം മൈല്‍ യാത്ര ചെയ്ത് എന്റെ അച്ഛന്‍ ഇവിടെ വന്നപ്പോള്‍, എല്ലാ വൈജാത്യങ്ങളേയും അതിജീവിച്ച് അദ്ദേഹം തന്റെ മകന്‍ ഈ രാജ്യത്തിന്റെ നേതാവാകുമെന്നു ഒരിക്കലും സ്വപ്നം കണ്ടിട്ടുണ്ടാവില്ല.പ്രവൃത്തികളേയും സ്വഭാവത്തേയും നോക്കി ആളുകളെ വിലയിരുത്തുക, അല്ലാതെ ആസക്തിയും അനന്യതയും നോക്കിയാവരുത്.’

അയര്‍ലണ്ടിലെ ഓരോ അഭിമാനിയായ അച്ഛനും അവരുടെ മക്കളെക്കുറിച്ചു വലിയ സ്വപ്നങ്ങള്‍ നെയ്യാം.അവസരങ്ങള്‍ ലഭിക്കുമെങ്കില്‍ ആഗ്രഹങ്ങള്‍ക്കും സാധ്യതകള്‍ക്കും പരിധിയില്ലെന്ന് ഇവിടുത്തെ ഓരോ പെണ്‍കുട്ടിക്കും ആണ്‍കുട്ടിക്കും അറിയാം.ഫിനഗേലിന്റെ ലക്ഷ്യം പോലെ,അവസരങ്ങളുടെ റിപ്പബ്ലിക്കായി അയര്‍ലണ്ടിനെ മാറ്റണം.ഓരോ വ്യക്തിക്കും അവന്റെ ഇംഗിതത്തിനനുസരിച്ച് ഉയരാന്‍ അവസരം നല്‍കണം.സമ്പന്നതയും സൗഭാഗ്യവും രാജ്യത്തിന്റെ ഓരോ ഭാഗത്തുമെത്തണം’കരഘോഷങ്ങള്‍ക്കിടയില്‍ .ലിയോ പറഞ്ഞു.

Scroll To Top