Friday March 24, 2017
Latest Updates

ലോംഗ്‌ഫോര്‍ഡ് വെസ്റ്റ് മീത്ത് റ്റി ഡി അന്തരിച്ചു

ലോംഗ്‌ഫോര്‍ഡ് വെസ്റ്റ് മീത്ത് റ്റി ഡി അന്തരിച്ചു

ഡബ്ലിന്‍: ലോംഗ്‌ഫോര്‍ഡ് വെസ്റ്റ് മീത്ത് റ്റി ഡി നിക്കി മക് ഫെഡന്റ് അന്തരിച്ചു.51 വയസുകാരിയായ അവര്‍ മോട്ടോര്‍ ന്യൂറോണ്‍ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞദിവസമാണ് അന്തരിച്ചത്.

അയര്‍ലണ്ടിന്റെ സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളിലുള്ള പ്രമുഖര്‍ നിക്കിയുടെ വിയോഗത്തില്‍ അഗാധമായ ദു:ഖവും ഞെട്ടലും രേഖപ്പെടുത്തി… ജീവിതയാത്രയിലെ അനിശ്ചിതത്വങ്ങളെ കീഴടക്കാന്‍ കഴിയുന്ന അവരുടെ ധൈര്യവും ഉള്‍ക്കാഴ്ചയും ഇത്തരുണത്തില്‍ ഉയര്‍ത്തിപ്പിടിക്കേണ്ടതുണ്ട്. ചരമ പ്രഖ്യാപനത്തേക്കാള്‍ ഇഹലോക ജീവിതത്തിലെ കാഠിന്യങ്ങളില്‍ നിന്നും മുക്തി നേടിയുള്ള പുതിയ ജീവിതം മക്‌ഫെഡന്‍ ആരംഭിച്ചെന്ന് കരുതാനാണ് തനിക്കിഷ്ടമെന്ന് പ്രധാനമന്ത്രി എന്‍ഡാ കെന്നി അനുശോചനക്കുറിപ്പില്‍ വ്യക്തമാക്കി. മഹത്തായ സന്തോഷത്തിന്റെ സ്ത്രീരുപമായിരുന്നു മക്‌ഫെഡനെന്നും അവര്‍ വ്യക്തമാക്കി.

ശവസംസ്‌കാരശുശ്രൂഷകള്‍ നാളെ അത് ലോണ്‍ ഔര്‍ ലേഡി ക്യൂന്‍ ഓഫ് പീസ് പള്ളിയില്‍ നടത്തപ്പെടും

Scroll To Top