Saturday August 19, 2017
Latest Updates

ലൈംഗികാരോപണം: സരിതയുടെ മൊഴിയും പരാതിയും സമാനമെങ്കില്‍ അബ്ദുള്ളക്കുട്ടി അറസ്റ്റിലാകും

ലൈംഗികാരോപണം: സരിതയുടെ മൊഴിയും പരാതിയും സമാനമെങ്കില്‍ അബ്ദുള്ളക്കുട്ടി അറസ്റ്റിലാകും

തിരുവനന്തപുരം: എപി അബ്ദുള്ളക്കുട്ടി എംഎല്‍എയ്‌ക്കെതിരെ സരിത നല്‍കിയ രഹസ്യമൊഴി കൈപ്പറ്റാന്‍ അന്വേഷണ സംഘം ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും. തിരുവനന്തപുരം സിജെഎം കോടതിയിലാണ് അന്വേഷണ സംഘം അപേക്ഷ സമര്‍പ്പിക്കുക. സരിത പരാതിയില്‍ ആരോപിച്ചിരിക്കുന്ന കാര്യങ്ങള്‍ തന്നെയാണോ മൊഴിയിലും നല്‍കിയിരിക്കുനതെന്ന് അന്വേഷണ സംഘം പരിശോധിക്കും. പരാതിയിലെ ആരോപണങ്ങളെല്ലാം മൊഴിയിലും ആവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ എപി അബ്ദുള്ളക്കുട്ടി എംഎല്‍എയെ അറസ്റ്റ് ചെയ്യേണ്ടിവരും.

164 വകുപ്പ് പ്രകാരമാണ് സരിത സിജെഎം കോടതിയില്‍ മൊഴി നല്‍കിയത്. മാസങ്ങള്‍ നീണ്ട ഒളിച്ചുകളി അവസാനിപ്പിച്ച് ഇന്നലെയാണ് സരിത എസ് നായര്‍ അബ്ദുള്ളക്കുട്ടി എംഎല്‍എയ്‌ക്കെതിരെ മൊഴി നല്‍കിയത്. സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിലേക്ക് വിളിച്ചു വരുത്തി തന്നെ അബ്ദുള്ളക്കുട്ടി തന്നെ ബലാത്സംഘം ചെയ്തുവെന്നാണ് സരിതയുടെ ആരോപണം.

പരാതിയില്‍ ഉറച്ചു നില്ക്കുന്നതായി ഇന്നലെ മൊഴി നല്‍കിയ ശേഷം സരിത മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ സരിത പരാതിയില്‍ ആരോപിച്ചിരിക്കുന്ന കാര്യങ്ങള്‍ മൊഴിയിലും ആവര്‍ത്തിച്ചിട്ടുണ്ടാമെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.

Scroll To Top