Tuesday February 28, 2017
Latest Updates

ലൈംഗികാതിക്രമങ്ങള്‍ മറച്ചുവച്ച് ആരെയും സംരക്ഷിച്ചിട്ടില്ലെന്ന് പോപ്പ് എമിരിറ്റ് ബെനഡിക്റ്റ്

ലൈംഗികാതിക്രമങ്ങള്‍ മറച്ചുവച്ച് ആരെയും സംരക്ഷിച്ചിട്ടില്ലെന്ന് പോപ്പ് എമിരിറ്റ് ബെനഡിക്റ്റ്

വത്തിക്കാന്‍:കുട്ടികള്‍ക്കു നേരെ കത്തോലിക്കന്‍ പുരോഹിതരുടെ ഭാഗത്തു നിന്നുണ്ടായ ലൈംഗികാതിക്രമങ്ങള്‍ മറച്ചുവച്ച് ആരെയും സംരക്ഷിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് മുന്‍ പോപ്പ് ബെനഡിക്റ്റ് പതിനാറാമന്‍ പറഞ്ഞു.

ഇറ്റാലിയന്‍ എഴുത്തുകാരനും ഗണിതശാസ്ത്രജ്ഞനുമായ പിര്‍ഗിയോര്‍ഗിയോ ഒദിഫ്രിദി പോപ്പിനെഴുതിയ എഴുത്തിന് മറുപടിയായാണ് പോപ്പ് എമിരിറ്റ് ബെനഡിക്റ്റ് ഇങ്ങനെ പ്രതികരിച്ചത്.

ദുഷ്ടശക്തികളുടെ പ്രേരണകാരണമാണ് പലരുടെയും മാനസിക നില ഇത്തരത്തില്‍ ദുഷിച്ച രീതിയില്‍ ചിന്തിക്കുകയും പെരുമാറുകയും ചെയ്യുന്നതിനു കാരണമാവുന്നെന്ന് പോപ്പ് പറഞ്ഞു. ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ ഇനി പുരോഹിതന്‍മാരുടെ ഭാഗത്തുനിന്നും സംഭവിക്കാതിരിക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇത്തരത്തില്‍ പുരോഹിതരുടെ ഭാഗത്തുനിന്നുള്ള തെറ്റുകള്‍ കൂടിവരുന്നുവെന്ന പഠനത്തെക്കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കു നേരെ ഉണ്ടാവുന്ന ഇത്തരം അതിക്രമങ്ങള്‍ക്കെതിരെ ആദ്യമായാണ് പോപ്പ് എമിരിറ്റ് ബെനഡിക്റ്റ് പ്രതികരിക്കുന്നത്.

ഈ അടുത്ത കാലത്തായി നടന്ന ഇത്തരം അതിക്രമങ്ങള്‍ക്കെതിരെ പല രാജ്യങ്ങളിലും പ്രതിഷേധം ആഞ്ഞടിക്കുകയാണ്. കത്തോലിക്കന്‍ പുരോഹിതരുടെ ഭാഗത്തുനിന്നുണ്ടായ തെറ്റുകള്‍ക്ക് വത്തിക്കാന്‍ ക്ഷമ പറയണമെന്നാണ് ലോകം ആവശ്യപ്പെടുന്നത്.

Scroll To Top