Thursday November 15, 2018
Latest Updates

ലൈംഗികവ്യാപാരം ലക്ഷ്യമിട്ട് കുട്ടികളെ വന്‍തോതില്‍ അയര്‍ലണ്ടിലേക്ക് കടത്തുന്നു. കുട്ടികളെ കടത്തുന്നത് സ്ത്രീകളുള്‍പ്പെട്ട നൈജീരിയന്‍ മാഫിയാ സംഘങ്ങള്‍

ലൈംഗികവ്യാപാരം ലക്ഷ്യമിട്ട് കുട്ടികളെ വന്‍തോതില്‍ അയര്‍ലണ്ടിലേക്ക് കടത്തുന്നു. കുട്ടികളെ കടത്തുന്നത് സ്ത്രീകളുള്‍പ്പെട്ട നൈജീരിയന്‍ മാഫിയാ സംഘങ്ങള്‍

ഡബ്ലിന്‍ :ലൈംഗികവ്യാപാരം ലക്ഷ്യമിട്ട് കുട്ടികളെ വന്‍തോതില്‍ അയര്‍ലണ്ടിലേക്ക് കടത്തുന്നതായി വെളിപ്പെടുത്തല്‍..കുട്ടികളെ ലൈംഗിക അടിമകളാക്കുന്നവരുടെ കേന്ദ്രമായി അയര്‍ലണ്ട് മാറിയെന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് യൂറോപോള്‍ പുറത്തുവിടുന്നത്.യൂറോപ്യന്‍ യൂണിയനില്‍ ഈ അന്താരാഷ്ട്ര സെക്സ് റാക്കറ്റിനു നേതൃത്വം നല്‍കുന്നവരില്‍ ഭൂരിപക്ഷവും സ്ത്രീകളാണെന്നും യൂറോപോള്‍ വ്യക്തമാക്കുന്നു.പ്രത്യേകിച്ചും നൈജീരിയയില്‍ നിന്നുള്ള അന്താരാഷ്ട്ര ക്രൈം ഗ്രൂപ്പുകള്‍ .കുടിയേറ്റ പ്രശ്നത്തെ മറയാക്കിയാണ് അയര്‍ലണ്ടടക്കമുള്ള വടക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ മനുഷ്യക്കടത്തടക്കമുള്ള കുറ്റകൃത്യങ്ങള്‍ നടത്തുന്നത്. ലൈംഗിക വ്യാപാരത്തിനും മറ്റു കുറ്റകൃത്യങ്ങള്‍ക്കുമായാണ് കുട്ടികളെ കടത്തുന്നത്. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ 2015നും 2017നുമിടയില്‍ കുട്ടികളെ കടത്തിയതുമായി ബന്ധപ്പെട്ട 600 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഭിക്ഷാടനത്തിനും ലൈംഗിക ചൂഷണത്തിനും മറ്റുമായി കുടുംബ സംഘങ്ങളുള്‍പ്പെട്ട വമ്പന്‍ ശൃംഖലയെയാണ് മാഫിയാ സംഘം ഉപയോഗിക്കുന്നത്. ഒരേസമയം വിവിധ രാജ്യങ്ങളില്‍ ഇരകളെ മാറിയെത്തിക്കുകയെന്നതാണ് പ്രവര്‍ത്തനശൈലി.കുട്ടികള്‍ ലൈംഗിക ചൂഷണത്തിന് ഇരയായ 268 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി രേഖകള്‍ വ്യക്തമാക്കുന്നു. 985 ഇരകളെ കണ്ടെത്താനും കുറ്റവാളികളെന്നു സംശയിക്കുന്ന 3,642 പേരെ കസ്റ്റഡിയിലെടുക്കാനും കഴിഞ്ഞിട്ടുണ്ട്.ഇവയില്‍ 34കേസുകള്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ മാത്രം ഇരയായതാണ്.ഇത്തരം സംഭവങ്ങളില്‍ കുടുംബങ്ങളുടെ പങ്കാളിത്തവും നിര്‍ണായകമാണ്. രക്ഷിതാക്കള്‍ സ്വന്തം കുട്ടികളെ ഉപയോഗിച്ചു ഇത്തരം കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്ന കേസുകളും ഏറെയാണ്.

ലൈംഗികചൂഷണവുമായി ബന്ധപ്പെട്ട് കുട്ടികളെ കടത്തുന്നത് കൂടുതലും നൈജീരിയന്‍ സംഘങ്ങളാണ്. സ്ത്രീകളെ ഉപയോഗിച്ചാണ് ഇവര്‍ കുട്ടികളെ കടത്തുന്നത്.വിയറ്റ്നാമിലെയും അല്‍ബേനിയയിലെയും ക്രൈം ഗ്രൂപ്പുകളും ഇത്തരം കുറ്റകൃത്യങ്ങളിലുള്‍പ്പെട്ടതായി തെളിഞ്ഞിട്ടുണ്ട്. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളായ ഇറ്റലി,സ്പെയിന്‍ എമാറിയ ന്നിവയെയാണ് കുട്ടികളെ കടത്തുന്നതിനായി നൈജീരിയന്‍ മാഫിയാ സംഘങ്ങള്‍ ഉപയോഗിക്കുന്നത്.ആസ്ട്രിയ, ബെല്‍ജിയം, ഫ്രാന്‍സ്, ഫിന്‍ലന്‍ഡ്, ജര്‍മ്മനി, നെതര്‍ലന്‍ഡ്സ്, നോര്‍വേ, പോര്‍ച്ചുഗല്‍, യുകെ എന്നിവയില്‍ നിന്നുള്ള കുട്ടികളാണ് കുറ്റകൃത്യങ്ങള്‍ക്കിരയായിരിക്കുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു.’ദുര്‍ബല സാഹചര്യങ്ങളില്‍ ചൂഷണം ചെയ്യപ്പെടുന്ന കുട്ടികള്‍ മറ്റാരെക്കാളും കൂടുതല്‍ സംരക്ഷണം അര്‍ഹിക്കുന്നതായി യൂറോപോള്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ കാതറിന്‍ ഡി ബൊല്ലെ പറയുന്നു.

Scroll To Top