Wednesday February 22, 2017
Latest Updates

ലൂസിണ്ട ക്രെയ്ഗ്ടണ്‍ ഫിനാഫാളുമായി സഖ്യമുണ്ടാക്കിയേക്കും

ലൂസിണ്ട ക്രെയ്ഗ്ടണ്‍ ഫിനാഫാളുമായി സഖ്യമുണ്ടാക്കിയേക്കും

ഡബ്ലിന്‍:അടുത്ത പൊതുതിരഞ്ഞെടുപ്പിനു ശേഷം ഏതെങ്കിലും രാഷ്ട്രീയ കക്ഷികളുമായി സഖ്യമുണ്ടാക്കുന്നതിനുള്ള സാധ്യതകള്‍ തള്ളിക്കളയുന്നുവെന്ന് റെനുവ പാര്‍ട്ടി നേതാവ് ലൂസിണ്ട ക്രെയ്ഗ്ടണ്‍. നിലവിലെ ഫിനഗേല്‍ ലേബര്‍ സഖ്യത്തിന് സര്‍ക്കാറുണ്ടാക്കാന്‍ ആവശ്യമായ സീറ്റുകള്‍ ലഭിക്കാതിരുന്നാല്‍ സര്‍ക്കാര്‍ രൂപീകരണത്തിനായി റെനുവ പിന്തുണ നല്‍കില്ലെന്നും ലൂസിണ്ട പറയുന്നു.

ഫിനഗേല്‍ , ലേബര്‍ സഖ്യത്തിനു് പിന്തുണ നല്‍കുന്നതുമായി ബന്ധപ്പെട്ട മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ജനങ്ങള്‍ നിരസിച്ച ഒരു സര്‍ക്കാറിനെ പിന്തുണക്കാന്‍ തങ്ങള്‍ തയ്യാറാവില്ലെന്നായിരുന്നു മുന്‍ ഫൈന്‍ഗാല്‍ ടി ഡി കൂടിയായ ലൂസിണ്ടയുടെ പ്രതികരണം.

മൈക്കല്‍ മാര്‍ട്ടിന്റെ പാര്‍ട്ടിയും തന്റെ മുന്‍ സഹപ്രവര്‍ത്തകരുമായി അടിസ്ഥാനപരമായി മാറ്റങ്ങളൊന്നുമില്ലെന്നും ലൂസിണ്ട ആരോപിക്കുന്നു.റെനുവയും സിന്‍ ഫീനുമായി സാമ്യമില്ലെന്നും ലൂസിണ്ട കൂട്ടിചേര്‍ത്തു.

മൈക്കില്‍ മാര്‍ട്ടിന്റെ ഫിനാഫാളുമായി അഭിപ്രായ വ്യത്യാസം ഇല്ലെന്നു വ്യക്തമാക്കിയതോടെ ഇരു പാര്‍ട്ടികളും തമ്മില്‍ തിരഞ്ഞെടുപ്പില്‍ ഐക്യ സാധ്യതകള്‍ ഉണ്ടാകുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.അയര്‍ലണ്ടില്‍ ഏറ്റവും അധികം വോട്ടുകള്‍ ഉള്ള പാര്‍ട്ടിയാണ് ഫിനാഫാള്‍ 

Scroll To Top