Friday December 15, 2017
Latest Updates

ലൂക്കന്‍ മലയാളി ക്ലബ്ബ് ഓണാഘോഷം സെപ്റ്റ്ംബര്‍ 9 ന്,ഒരുക്കങ്ങള്‍ ആരംഭിച്ചു 

ലൂക്കന്‍ മലയാളി ക്ലബ്ബ് ഓണാഘോഷം സെപ്റ്റ്ംബര്‍ 9 ന്,ഒരുക്കങ്ങള്‍ ആരംഭിച്ചു 

ഡബ്ലിന്‍ :ലൂക്കന്‍ മലയാളി ക്ലബ്ബിന്റെ പതിനൊന്നാമത് ഓണാഘോഷം സെപ്റ്റ്ംബര്‍ 9 ശനി രാവിലെ 10 മുതല്‍ 4 വരെ പമേഴ്സ്ടൗണ്‍ സെന്റ് ലോര്‍ക്കന്‍സ് സ്‌കൂള്‍ ഹാളില്‍ വച്ചു നടത്തപ്പെടും.

അത്തപൂക്കളത്തോടെ ആരംഭിച്ച് കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കായിക മത്സരങ്ങളും വടംവലിയും ഉച്ചക്ക് മുന്‍പായി നടക്കും.ദമ്പതികള്‍ക്കും വനിതകള്‍ക്കുമായി രസകരമായ വിവിധ മത്സരങ്ങളും അരങ്ങേറും .തുടര്‍ന്ന് ഓണസദ്യക്കു ശേഷം മാവേലി മന്നന് വരവേല്‍പ്പ് ,പുലികളി ,ചെണ്ടമേളം ,തിരുവാതിര ,വഞ്ചിപ്പാട്ട് ,നാടന്‍പാട്ട് ,ഓണ സംഗീത ശില്പം ,ഭരതനാട്യം ,കുച്ചിപ്പുടി ,മോഹിനിയാട്ടം ,കേരള നടനം തുടങ്ങി കേരള ത്തനിമ വിളിച്ചോതുന്ന വ്യത്യസ്തങ്ങളായ കലാ പരിപാടികള്‍ ഓണാഘോഷത്തിന് വര്‍ണപ്പൊലിമയേകും .

വിവരങ്ങള്‍ക്ക് :
ബിനോയ് കുടിയിരിക്കല്‍ (പ്രസിഡണ്ട് ):0899565636
സണ്ണി ഇളംകുളത്ത് :(0872746830)
സോജന്‍ ആഡംസ്ടൗണ്‍:(0879867063)
ജിപ്‌സണ്‍ ജോസ്:(0831032701)
തമ്പി മത്തായി :(0876925662)

റിപ്പോര്‍ട്ട് :രാജു കുന്നക്കാട്ട്

Scroll To Top