Saturday January 21, 2017
Latest Updates

ലൂക്കനില്‍ നാളെ മള്‍ട്ടി കള്‍ച്ചറല്‍ ദിനാഘോഷം: ഡബ്ല്യൂ എം സി ഇന്ത്യയെ പ്രതിനിധീകരിക്കും

ലൂക്കനില്‍ നാളെ മള്‍ട്ടി കള്‍ച്ചറല്‍ ദിനാഘോഷം: ഡബ്ല്യൂ  എം സി ഇന്ത്യയെ പ്രതിനിധീകരിക്കും

ഡബ്ലിന്‍ : സൗത്ത് ഡബ്ലിന്‍ കൗണ്ടി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഇരുപതിലധികം രാജ്യങ്ങളില്‍ നിന്നുമുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്ന മള്‍ട്ടി കള്‍ച്ചറല്‍ ദിനാഘോഷം നവംബര്‍ 16 (നാളെ ) ന് നടക്കും. ലൂക്കന്‍ ബാള്‍ഗാഡി കമ്മ്യൂണിറ്റി സെന്ററിലാണ് (ഡിവൈന്‍ മേഴ്‌സി സ്‌കൂളിന് എതിര്‍വശം) പരിപാടി.മേയര്‍ ഡെര്‍മറ്റ് ലൂണി ഉത്ഘാടനം ചെയ്യും. വിവിധ രാജ്യങ്ങളിലെ സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന സാംസ്‌കാരിക പരിപാടികള്‍ അരങ്ങേറും.

ഇന്ത്യന്‍ ക്ലാസിക്കല്‍ ഡാന്‍സും, ബോളിവുഡ് ഡാന്‍സും വേള്‍ഡ് മലയാളി കൗണ്‍സില്‍ അവതരിപ്പിക്കുമെന്ന് സൗത്ത് ഡബ്ലിന്‍ മൈഗ്രന്റ് ഇന്റഗ്രേഷന്‍ ഫോറം മെമ്പര്‍ രാജു കുന്നക്കാട്ട് അറിയിച്ചു. ആറന്മുള കണ്ണാടി , നിലവിളക്ക്, താജ്മഹല്‍ ശില്‍പം എന്നിവ വേദിയില്‍ പ്രദര്‍ശിപ്പിക്കും. 16 ന് ഉച്ചയ്ക്ക് 1 മുതല്‍ നടക്കുന്ന ആഘോഷപരിപാടികള്‍ക്ക് പ്രവേശനം സൗജന്യമാണ്.

Scroll To Top