Friday July 20, 2018
Latest Updates

ലൂക്കനില്‍ ദുരൂഹസാഹചര്യത്തില്‍ യുവാവ് മരിച്ച നിലയില്‍

ലൂക്കനില്‍ ദുരൂഹസാഹചര്യത്തില്‍ യുവാവ് മരിച്ച നിലയില്‍

ലൂക്കന്‍ :വെസ്റ്റ് ഡബ്ലിനിലെ വീട്ടില്‍ യുവാവിനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി.വെസ്റ്റ് ഡബ്ലിനിലെ ലുക്കനിലെ വീട്ടിലാണ് 22കാരനെ സംശയാസ്പദമായ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.വെടിയേറ്റാണ് മരണമെന്ന സംശയം വളരെ ശക്തമാണ്. എന്നാല്‍ ഗാര്‍ഡ ഇത് സ്ഥിരീകരിച്ചിട്ടില്ല.

ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ ലൂക്കനിലെ വുഡ് വില്ലി അവന്യുവില്‍ ഗാര്‍ഡയെത്തി മൃതദേഹം നീക്കം ചെയ്തു.

ഫോറന്‍സിക് പരിശോധയ്ക്കും മറ്റുമായി കെട്ടിടം സീല്‍ ചെയ്ത് സൂക്ഷിച്ചിരിക്കുകയാണ്. ഷാനനില്‍ ഒരു അപ്രന്റിസ് പ്ളംബറായി ജോലി ചെയ്തു വരികയായിരുന്നു യുവാവ്.വീടിന്റെ മുകള്‍ നിലയിലെ മുറിയിലാണ് നെഞ്ചില്‍ മുറിവേറ്റ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.വെടിയേറ്റാണ് മരണമെന്ന് സംശയത്തിനിടയാക്കുന്നത് ഈ മുറിവാണ്.

ഇന്നു രാവിലെ പത്തോളജിസ്റ്റെത്തുന്നുണ്ട്.അതിനുശേഷമേ മരണ കാരണം സ്ഥിരീകരിക്കുകയുള്ളു.സഹോദരനു അമ്മയും അമ്മയുടെ പങ്കാളിയുമൊത്താണ് യുവാവ് കഴിഞ്ഞിരുന്നത്.അമ്മ ഇപ്പോള്‍ വിദേശത്താണുള്ളത്.

Scroll To Top