Friday February 24, 2017
Latest Updates

ലുവാസ് ട്രാമില്‍ വച്ച് യുവതികളെ പീഡിപ്പിച്ച മധ്യവയസ്‌കന് നാല് വര്‍ഷം തടവ് ശിക്ഷ

ലുവാസ് ട്രാമില്‍ വച്ച് യുവതികളെ പീഡിപ്പിച്ച മധ്യവയസ്‌കന് നാല് വര്‍ഷം തടവ് ശിക്ഷ

ഡബ്ലിന്‍: ബ്രിട്ടീഷ് പോപ്പ് ഗായിക റിഹാനയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്ന യുവതികളെ ലുവാസില്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച മധ്യവയസ്‌ക്കന് നാല് വര്‍ഷം തടവ് ശിക്ഷ. ജോണ്‍ ഡാലി എന്ന 53 കാരനാണ് ശിക്ഷിക്കപ്പെട്ടത്. എന്നാല്‍ നാല് വര്‍ഷത്തെ തടവ് ശിക്ഷ കര്‍ശന വ്യവസ്ഥകള്‍ പ്രകാരം അവസാന രണ്ടു വര്‍ഷം ഇളവ് ചെയ്തു കൊടുക്കാന്‍ ജഡ്ജ് തീരുമാനിച്ചു. ഡബ്ലിനിലെ ക്രിമിനല്‍ കോടതിയാണ് ഇയാളെ ശിക്ഷിച്ചത്.

2011 ല്‍ ബ്രിട്ടീഷ് പോപ്പ് ഗായിക റിഹാനയുടെ സംഗീതനിശയില്‍ പങ്കെടുക്കാന്‍ പോയ യുവതികളെ ലുവാസ് ട്രാമില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് കേസ്. സംഭവം ലുവാസ് ട്രാമിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ ഇയാള്‍ക്കെതിരെ നിര്‍ണ്ണായക തെളിവായി. 2011 ഒക്ടോബര്‍ 3 നാണ് സംഭവം നടന്നത്. പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ വേണ്ടി മനപൂര്‍വ്വം ലുവാസ് ട്രാമില്‍ കയറുകയയിരുന്നെന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. സംഭവത്തിനു ശേഷം മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് ഇയാള്‍ അറസ്റ്റിലായത്.

നേരത്തെയും നിരവധി പീഡന കേസുകളില്‍ ഇയാള്‍ക്ക് ശിക്ഷ ലഭിച്ചിട്ടുണ്ട്. 2000 ല്‍ മറ്റൊരു കേസില്‍ ഇയാള്‍ക്ക് മൂന്ന് വര്‍ഷം തടവ് ശിക്ഷ ലഭിച്ചിട്ടുണ്ട്. 1980, 1984 വര്‍ഷങ്ങളിലും 1997, 98 വര്‍ഷങ്ങളിലും ചില ലൈംഗികാരോപണ കേസുകളില്‍ ഡാലി ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.

Scroll To Top