Saturday October 20, 2018
Latest Updates

ലീമെറിക്ക് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പീഢാനുഭവ ശുശ്രൂഷകള്‍ നടത്തപ്പെടുന്നു

ലീമെറിക്ക് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പീഢാനുഭവ ശുശ്രൂഷകള്‍ നടത്തപ്പെടുന്നു

ലീമെറിക്ക് : ലോകരക്ഷിതാവായ യേശുക്രിസ്തുവിന്റെ രക്ഷാകരമായ കഷ്ടാനുഭവത്തെയും, ക്രൂശു മരണത്തെയും, കബറടക്കത്തേയും, പുനരുത്ഥാനത്തേയും പരിശുദ്ധ സഭ അനുസ്മരിക്കുന്ന ശുശ്രൂഷകള്‍ ലീമെറിക്ക് സെന്റ് ജോര്‍ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഇടവക ഇദംപ്രഥമമായി മാര്‍ച്ച് 25 മുതല്‍ 31 വരെ ലിമ്രിക്കിലെ സെന്റ് ക്യാമിലസ് ചാപ്പലില്‍ ആചരിക്കുന്നു.

മാര്‍ച്ച് 25 ഞായറാഴ്ച ഒരു മണിമുതല്‍ ഓശാന പെരുന്നാള്‍ (കുരുത്തോല വാഴ്വ്, പ്രദക്ഷിണം) കൊണ്ടാടും.

28 ബുധനാഴ്ച 3 മണിക്ക് പെസഹാ പെരുന്നാള്‍ ആചരിക്കും.

30 ം തിയ്യതി വെള്ളിയാഴ്ച 9:30 മുതല്‍ ദുഃഖവെള്ളിയാഴ്ച ശുശ്രൂഷകള്‍ നടത്തപ്പെടും.

31 ശനിയാഴ്ച ഉച്ചകഴിഞ്ഞു 2:30 മുതല്‍ ഉയര്‍പ്പു പെരുന്നാള്‍ (ഈസ്റ്റര്‍ ശുശ്രൂഷ) ആരംഭിക്കും. പ്രദക്ഷിണം, ശുബ്‌കോനൊ ശുശ്രൂഷ എന്നിവയോടെ പീഢാനുഭവ ശുശ്രൂഷകള്‍ സമാപിക്കും.

വികാരി ഫാ. നൈനാന്‍ പി. കുര്യാക്കോസ് കാര്‍മികത്വം വഹിക്കും.വി. കുമ്പസാരത്തോടും പ്രാര്‍ത്ഥനയോടും ഒരുക്കത്തോടും ശുശ്രൂഷകളില്‍ സംബന്ധിച്ച് അനുഗ്രഹംപ്രാപിപ്പാന്‍ ഏവരെയും ക്ഷണിക്കുന്നതായി ഇടവകാ ഭാരവാഹികള്‍ അറിയിച്ചു.

Location:- https://g.co/kgs/ig8U8s

കൂടുതല്‍ വിവരങ്ങള്‍ക്ക്:-
റവ.ഫാ.നൈനാന്‍ പി.കുര്യാക്കോസ് (വികാരി): 0877516463
റേ ഡാനിയേല്‍ (ട്രസ്റ്റി): 0899756795
ജിജി ഉമ്മന്‍( സെക്രട്ടറി): 0894520395

Scroll To Top