Thursday October 18, 2018
Latest Updates

ലീമെറിക്കില്‍ മരിച്ച ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ മൃതദേഹം ഈ ആഴ്ച അവസാനത്തോടെനാട്ടിലേയ്ക്ക് കൊണ്ടുപോകും

ലീമെറിക്കില്‍ മരിച്ച ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ മൃതദേഹം ഈ ആഴ്ച അവസാനത്തോടെനാട്ടിലേയ്ക്ക് കൊണ്ടുപോകും

ലീമെറിക്ക് :ലീമെറിക്കില്‍ മരിച്ച നിലയില്‍ കാണപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ ജാക്കറ്റില്‍ നിന്നും ലഭിച്ച കത്തിലെ വിവരങ്ങള്‍ പുറത്തുവിടാനാവില്ലെന്ന് ഗാര്‍ഡ.അന്വേഷണം നടക്കുന്നതിനാലും,വ്യക്തിപരമായ കാരണങ്ങളാലും കത്തിലെ വിവരങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്നാണ് ലീമെറിക്കിലെ ഗാര്‍ഡ കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്.

എന്നാല്‍ വിവരങ്ങള്‍ മരിച്ച പൂനെ സ്വദേശി അജിന്‍ക്യ ടികാസിന്റെ (24)വീട്ടുകാരെയും,അയര്‍ലണ്ടിലെ ഇന്ത്യന്‍ എംബസി അധികൃതരെയും വിവരങ്ങള്‍ അറിയിക്കും.

ലീമെറിക്കിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ മരണ വിവരമറിഞ്ഞ് ഇന്ത്യന്‍ എംബസിയുടെ ഫസ്റ്റ് സെക്രട്ടറി ബഞ്ചമിന്‍ ബേസ്ര ലീമെറിക്ക് യൂണിവേഴ്സിറ്റി കോളജില്‍ എത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.ഔദ്യോഗികമായി അന്വേഷണത്തിന് പരാതി നല്‍കുകയും,മരിച്ചയാളുടെ മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള നടപടി ക്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തു.

മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ട് പോകാനുള്ള ചിലവ് അജിന്‍ക്യയുടെ ട്രാവല്‍ ഇന്‍ഷുറന്‍സില്‍ നിന്നും ലഭ്യമായേക്കുമെന്ന് എംബസി വൃത്തങ്ങള്‍ സൂചിപ്പിച്ചു.ഈ ആഴ്ച അവസാനത്തോടെ മൃതദേഹം പൂനയിലേയ്ക്ക് കൊണ്ട് പോയേക്കും.

വ്യാഴാഴ്ച അജിന്‍ക്യ ടികാസിന് ലിംറിക്ക് യൂണിവേഴ്സിറ്റിയില്‍ അനുസ്മരണ ശുശ്രൂഷ ഒരുക്കാന്‍ യൂണിവേഴ്സിറ്റി കോളജ് അധികൃതര്‍ തയാറെടുപ്പുകള്‍ നടത്തുന്നുണ്ട്.സമയക്രമം അറിവായിട്ടില്ല.

അജിന്‍ക്യ ടിക്കാസിന്റെ മാതാപിതാക്കളുടെ അയലണ്ടിലേയ്ക്ക് തിരിക്കാനുള്ള ശ്രമം സാങ്കേതിക കാരണങ്ങളാല്‍ ഇതേ വരെ നടന്നിട്ടില്ല,ഇന്ത്യന്‍ എംബസിയുമായും,യൂണിവേഴ്‌സിറ്റിയുമായും നിരന്തരം ബന്ധപ്പെടുന്ന ഏക മകനെ നഷ്ടമായതിന്റെ അമ്പരപ്പിലാണ്.
മഹാരാഷ്ട്രയിലെ പൂനെയില്‍ നിന്നുള്ള അജിന്‍ക്യ ടികാസിനെ(24)യാണ് വാടകവീട്ടില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഞായറാഴ്ച ഉച്ചയോടെയാണ് അജിന്‍ക്യയെ ആത്മഹത്യ ചെയ്ത നിലയില്‍ സുഹൃത്തുക്കള്‍ കണ്ടെത്തിയത്.ശനിയാഴ്ച രാത്രി ഒരു സുഹൃത്തിന്റെ ബര്‍ത്ത് ഡേ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു.അപ്പോഴും മുന്‍ ദിവസങ്ങളിലുമെല്ലാം സന്തോഷഭരിതനായാണ് ഇദ്ദേഹം കാണപ്പെട്ടതെന്ന് സുഹൃത്തുക്കള്‍ പറയുന്നു.

പൂനെയിലെ പ്രമുഖനായ ഡോക്റ്ററുടെ മകനായ അജിന്‍ക്യയ്ക്ക് സാമ്പത്തിക ക്ലേശമോ,മറ്റെന്തെങ്കിലും വിഷമതകളോ ഉള്ളതായി അറിവില്ലെന്ന് സഹപാഠികള്‍ പറയുന്നു.സദാ പ്രസന്നവാനായിരുന്ന ഇദ്ദേഹം പ്രോജക്റ്റ് മാനേജ്‌മെന്റ് എം എസ് സി കോഴ്‌സിനാണ് പഠിച്ചിരുന്നത്.കഴിഞ്ഞ ദിവസം കൊണ്ട് ക്‌ളാസുകള്‍ തീര്‍ന്നിരുന്നു.ഫൈനല്‍ അസസ്‌മെന്റ് സമര്‍പ്പിച്ച ശേഷം നിയമപ്രകാരമുള്ള രണ്ട് വര്‍ഷത്തെ സ്റ്റേ ബാക്കിന്റെ സമയത്ത് അയര്‍ലണ്ടില്‍ ജോലി ചെയ്യാനുള്ള തയ്യാറെടുപ്പിലായിരുന്നു അജിന്‍ക്യ.

ഐറിഷ് മലയാളി ന്യൂസ്

Scroll To Top