Monday October 22, 2018
Latest Updates

ലീമെറിക്കില്‍ പരിശുദ്ധ അന്ത്രയോസ് ബാവയുടേയും പ. വട്ടശ്ശേരില്‍ തിരുമേനിയുടേയും ഓര്‍മ്മപ്പെരുന്നാള്‍ 

ലീമെറിക്കില്‍ പരിശുദ്ധ അന്ത്രയോസ് ബാവയുടേയും പ. വട്ടശ്ശേരില്‍ തിരുമേനിയുടേയും ഓര്‍മ്മപ്പെരുന്നാള്‍ 

ലീമെറിക്ക് :ലീമെറിക്ക് സെന്റ് ജോര്‍ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പരിശുദ്ധ അന്ത്രയോസ് ബാവയുടേയും പ. വട്ടശ്ശേരില്‍ തിരുമേനിയുടേയും ഓര്‍മ്മപ്പെരുന്നാളിന് ഒരുക്കങ്ങള്‍ ആരംഭിച്ചു. മാര്‍ച്ച് 3-നാണ് പരിശുദ്ധ പിതാക്കന്മാരുടെ സംയുക്ത ഓര്‍മ്മപ്പെരുന്നാള്‍ ആചരിക്കുന്നത്.

മാര്‍ച്ച് മൂന്നിന് രാവിലെ 9 മണിക്ക് പ്രഭാത നമസ്‌കാരം തുടര്‍ന്ന് വിശുദ്ധ കുര്‍ബാന ഫാ. സക്കറിയ ജോര്‍ജ് കാര്‍മികത്വം വഹിക്കും, പ്രസംഗം, പ്രദക്ഷിണം, ആശിര്‍വാദം, നേര്‍ച്ചസദ്യ എന്നിവയുണ്ടായിരിക്കും. ലിമെറിക്കിലെ സെന്റ് ക്യാമിലസ്സ് ചാപ്പലിലാണ് പെരുന്നാള്‍ നടത്തപ്പെടുന്നത് .യു.കെ യൂറോപ്പ് ഭദ്രാസനത്തില്‍ ഇദംപ്രഥമമായിട്ടാണ് പ.അന്ത്രയോസ് ബാവയുടെ ഓര്‍മ്മ നടത്തപ്പെടുന്നത്.

പേര്‍ഷ്യയില്‍ നിന്ന് മലങ്കരയിലെത്തി സഭയില്‍ ആകമാനം പ്രസിദ്ധനായി അല്‍ഭുതസിദ്ധിയോടെ ക്രിസ്തു സാക്ഷ്യത്തിന്റെ പ്രഭചൊരിഞ്ഞ പുണ്യപിതാവായ ‘കല്ലടഅപ്പൂപ്പന്‍’ എന്നറിയപ്പെടുന്ന അന്ത്രയോസ് ബാവാ കല്ലട സെന്റ് മേരിസ് പള്ളിയില്‍ കബറടങ്ങിയിരിക്കുന്നു. 326-ം ഓര്‍മ്മയാണ് മാര്‍ച്ച് മൂന്നിന് നടത്തപ്പെടുന്നത്. പരിശുദ്ധ വട്ടശ്ശേരില്‍ തിരുമേനിയുടെ 84-ം ഓര്‍മ്മപ്പെരുന്നാളാണ് ഈ വര്‍ഷം ആചരിക്കുന്നത്. പരിശുദ്ധ പിതാക്കന്മാരുടെ ഓര്‍മ്മ അനുഗ്രഹത്തിന് മുഖാന്തരമായി തീരുവാന്‍ നേര്‍ച്ച കാഴ്ചകളോടെ സംബന്ധിക്കുവാന്‍ അയര്‍ലണ്ടിലെ എല്ലാ വിശ്വാസികളേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

പ. ബാവയുടെ ഭക്തനും കല്ലട സ്വദേശിയും അയര്‍ലണ്ട് ഗോള്‍വേയിലെ പ്രവാസിയും ഇടവക കമ്മിറ്റി അംഗവുമായ വര്‍ഗീസ് വൈദ്യനും കുടുംബവുമാണ് പെരുന്നാള്‍ ഏറ്റെടുത്ത് നടത്തുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
റവ.ഫാ.നൈനാന്‍ പി.കുര്യാക്കോസ് (വികാരി): 0877516463
റേ ഡാനിയേല്‍ (ട്രസ്റ്റി): 0899756795
ജിജി ഉമ്മന്‍( സെക്രട്ടറി): 0894520395

Scroll To Top