Sunday July 22, 2018
Latest Updates

ലീമെറിക്കിലെ ക്രിസ്മസ് പുതുവത്സരാഘോഷങ്ങള്‍ വര്‍ണ്ണാഭമായി 

ലീമെറിക്കിലെ ക്രിസ്മസ് പുതുവത്സരാഘോഷങ്ങള്‍ വര്‍ണ്ണാഭമായി 

ലീമെറിക്ക് :മണ്‍സ്റ്റര്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ (മൈക്ക ) യുടെ നേതൃത്വത്തില്‍ ക്രിസ്മസ് – പുതുവത്സര ആഘോഷങ്ങള്‍ മില്ലേനിയം – കഹാര്‍ കോണ്‍ലിഷ് ഹാളില്‍ വെച്ചു നടന്നു.

ഫാദര്‍ റോബിന്‍, ഫാദര്‍ നൈനാന്‍,ഫാദര്‍ ഫ്രാന്‍സിസ്, പ്രസിഡന്റ് രാജേഷ് സെബാസ്‌ററ്യന്‍ , സെക്രട്ടറി ലിനോ വര്‍ഗീസ് ഷെയര്‍ ആന്‍ഡ് കെയര്‍ ചെയര്‍ പെര്‍സണ്‍ പ്രദീപ് രാംനാഥ് എന്നിവര്‍ ചേര്‍ന്നു ഉത്ഘാടനം നിര്‍വഹിച്ചു. വിവിധങ്ങളായ കലാപരിപാടികള്‍ കൊണ്ട് തികച്ചും പുതുമയുള്ളതായിരുന്നു ഈ വര്‍ഷത്തെ ആഘോഷങ്ങള്‍..

പ്രസിഡന്റ് രാജേഷ് സെബാസ്റ്റിന്റെ ആമുഖ പ്രസംഗത്തോടെ തുടങ്ങിയ ആഘോഷത്തില്‍ കുട്ടികളും മുതിര്‍ന്നവരും പരിപാടികള്‍ അവതരിപ്പിച്ച മികച്ച നിലവാരം പുലര്‍ത്തി. നൃത്ത നൃത്യങ്ങളും പാട്ടുകളും കൊണ്ട് വര്‍ണാഭമായ ചടങ്ങില്‍ ചെമ്മീന്‍ സിനിമയുടെ സ്‌കിറ്റും , സ്ത്രികളും പുരുഷന്മാരും ഒരുമിച്ചു കളിച്ച ഒപ്പനയും വേറിട്ട രു അനുഭവം ആയിരുന്നു.

മൈക്കയിലെ കലാകാരന്‍മാര്‍ അവതരിപിച്ച കോമഡി സ്‌കിറ്റും പ്രേക്ഷകരുടെ പ്രെശംസ നേടിയെടുത്തു. ഇടവേളയില്‍ വാദ്യ മേളങ്ങളുടെ അകമ്പടിയോടെ ഉള്ള ക്രിസ്മസ് പപ്പയുടെ വരവ് ചടങ്ങിനു കൂടുതല്‍ മികവുപകര്‍ന്നു. സെക്രട്ടറി ലിനോ വര്‍ഗീസ് ഏവര്‍ക്കും നന്ദി പ്രകാശിപ്പിച്ചു.

Scroll To Top