Wednesday November 22, 2017
Latest Updates

ലീമെറിക്കിനെയും കോര്‍ക്കിനെയും ബന്ധിപ്പിച്ച് മോട്ടോര്‍ വേ നവീകരണം; പ്രതീക്ഷയോടെ നാട്

ലീമെറിക്കിനെയും കോര്‍ക്കിനെയും ബന്ധിപ്പിച്ച്  മോട്ടോര്‍ വേ നവീകരണം; പ്രതീക്ഷയോടെ നാട്

ഡബ്ലിന്‍ :അയര്‍ലണ്ടിന്റെ രണ്ട് വമ്പന്‍ നഗരങ്ങളെ ബന്ധിപ്പിച്ച് മോട്ടോര്‍ വേ യാഥാര്‍ഥ്യമാകുമെന്ന പ്രതീക്ഷയുണര്‍ന്നു. എം20 മോട്ടോര്‍ വേക്കാണ് സാധ്യതയൊരുങ്ങിയത്. രാജ്യത്തെ രണ്ടാമത്തെയും മൂന്നാമത്തേയും പ്രധാന നഗരങ്ങളെയാണ് കൂട്ടിയിണക്കുന്നത്.

അടിസ്ഥാന സൗകര്യ വികസനത്തിനായി 500മില്യന്‍ നീക്കിവെക്കുമെന്നു കഴിഞ്ഞ ദിവസം ധനമന്ത്രി പാസ്‌കല്‍ ഡോണോഹൂ പ്രസ്താവിച്ചിരുന്നു.ഈ പ്രഖ്യാപനത്തില്‍ വിശ്വാസമര്‍പ്പിച്ച് പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ലിമറിക്-കോര്‍ക്ക് നിവാസികള്‍.

എം20 ബ്ലര്‍ണിയില്‍ നിന്നും പാട്രിക്സ്വെല്ലിലേക്കുള്ള യാത്രാസമയം 16മിനിറ്റിലേക്ക് കുറയ്ക്കുന്നതാണ് എം20. പ്രതിവര്‍ഷം 118 അപകടങ്ങള്‍ കുറയ്ക്കുന്നതിന് എം20 പാത ഇടയാക്കുമെന്നും കരുതുന്നു.മാത്രമല്ല ആളുകളുടെ സമ്മര്‍ദം കുറക്കുന്നതിനൊപ്പം 5400 നേരിട്ടുള്ള ജോലികളും ഇവിടെയത്തിക്കുന്നു.

രണ്ടു നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതു മാത്രമല്ല എം20യുടെ പ്രസക്തിയെന്ന് കോര്‍ക് ചേംബര്‍ സിഇഒ കോണോര്‍ ഹീലി പറഞ്ഞു.അറ്റ്ലാന്‍ഡിക് തീരത്തെ തന്നെ മാറ്റി മറയ്ക്കുന്ന പാതയാണ് ഇത്.രണ്ടു നഗരങ്ങള്‍ക്കു മാത്രമല്ല അവയുടെ ഉള്‍പ്രദേശങ്ങളെയാകെ മുഖ്യധാരയിലെത്തിക്കുന്ന വികസനമാണ് ഇത്.

നാല് ദിക്കിലുള്ളവര്‍ക്കും ഈ റോഡിന്റെ പ്രയോജനം ലഭിക്കും.ലിമെറിക് ചേംബര്‍ സിഇഒ ജയിംസ് റിംഗ് മന്ത്രിയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്തു.

Scroll To Top