Sunday February 26, 2017
Latest Updates

ലീമറിക്ക് ഇനി ‘ നാഷണല്‍ സിറ്റി ഓഫ് കള്‍ച്ചര്‍ ‘, പ്രഖ്യാപനവുമായി ഷാനന്‍ നദിയ്ക്കരെ സംഗീത വിസ്മയം

ലീമറിക്ക് ഇനി ‘ നാഷണല്‍ സിറ്റി ഓഫ് കള്‍ച്ചര്‍ ‘, പ്രഖ്യാപനവുമായി ഷാനന്‍ നദിയ്ക്കരെ സംഗീത വിസ്മയം

ലിമറിക്ക് : പുതുവര്‍ഷരാവില്‍ ലിമറിക്കിനെ മതിമറന്നാഹ്ലാദിപ്പിച്ച സംഗീത നിശയ്ക്ക് ആയിരങ്ങളാണ് ഒത്തുകൂടിയത്. ലിമറിക്ക് സ്വദേശിയും റോക്ക് സ്റ്റാറുമായ ഡൊളോരസ് ഒ’റിയോര്‍ദന്‍ തന്റെ പ്രദേശത്തിന് മറ്റൊരു വിശേഷണം കൂടി നേടിക്കൊടുത്തതിന്റെ സന്തോഷത്തിലുമാണ്. സംഗീത വിരുന്നു കഴിഞ്ഞതോടെ അയര്‍ലണ്ടിലെ ആദ്യത്തെ നാഷണല്‍ സിറ്റി ഓഫ് കള്‍ച്ചര്‍ എന്ന ബഹുമതി കരസ്ഥമാക്കിയിരിക്കുകയാണ് ലിമറിക്ക്.
1168ല്‍ പണിത സെന്റ് മേരീസ് കത്തീഡ്രലിനു മുന്നില്‍ വച്ച് ആയിരക്കണക്കിനു വരുന്ന തന്റെ ആരാധകരുടെ മുന്നിലാണ് ഒ’റിയോര്‍ദാന്‍ സംഗീത വിസ്മയം ഒരുക്കിയത്.

പുതുവര്‍ഷരാവില്‍ ഏറ്റവുമധികം നിറങ്ങള്‍ വാരിവിതറിയത് ആകാശത്തേക്കായിരുന്നു. വര്‍ണ്ണാഭമായ കരിമരുന്നു പ്രയോഗത്തിലൂടെ പുതുവര്‍ഷത്തെ നിറപ്പകിട്ടാക്കിമാറ്റുകയായിരുന്നു പല പ്രദേശക്കാരും.
പുതുവര്‍ഷ രാവിനെ ഉന്മേഷത്തോടെ വരവേല്‍ക്കാന്‍ ഐറിഷ് റോക്കേര്‍സ് കൊരോനാസും, ഡെറി സ്റ്റാര്‍ സോക്കും, ലീഡിംഗ് ആര്‍മീസ് എന്ന മറ്റൊരു ട്രൂപ്പും ഷാനണ്‍ നദിക്കരയിലെ കാണികളെ ആസ്വാദനത്തിന്റെ മറ്റൊരു ലോകത്തെത്തിക്കുകയായിരുന്നു.
ഒരു പോസിറ്റീവ് എനര്‍ജി സിറ്റിക്കു നല്‍കിയത് എന്ന് ലിമറിക് റ്റിഡിയും ഫിനാന്‍സ് മിനിസ്റ്ററുമായ മൈക്കല്‍ നൂനന്‍ വിശേഷിപ്പിച്ചതു പോലെ അടുത്ത 365 ദിവസങ്ങളിലും ഇതേ സന്തോഷവും ഉന്മേഷവും ജനങ്ങള്‍ക്കുണ്ടായിരിക്കുമെന്നാണ് ഇപ്പോള്‍ പ്രതീക്ഷിക്കപ്പെടുന്നത്.
ന്യൂ ഇയര്‍ രാവ് ഒരുക്കുന്നതിനു മുന്നോടിയായി വെകുന്നേരത്തിനിടയില്‍ മ്യൂസിക് ജെനറേഷന്‍ ലിമറിക്കിന്റെ 50തോളം പെര്‍ഫോമേര്‍സാണ് ആര്‍തര്‍സ് ക്വേ പാര്‍ക്കില്‍ തങ്ങളുടെ പ്രതിഭ കാഴ്ച്ചവച്ചത്. ഷാനണ്‍ നദിയുടെ കരയില്‍ അവര്‍ സിറ്റി ഓഫ് കള്‍ച്ചറിന്റെ ഗാനവും ആലപിച്ചിരുന്നു.
ക്ലാസിക് ഹിറ്റുകളായ ബോബ് മാര്‍ലേയുടെ ‘എവരി തിംഗ് ഇസ് ഗോണ ആള്‍റൈറ്റ്’, ബീറ്റ്‌ലസ്സിന്റെ ‘ലെറ്റ് ഇറ്റ് ബീ’ തുടങ്ങിയ ഗാനങ്ങളുടെ മിശ്രിതമായിരുന്നു നദിക്കരയില്‍ ഉയര്‍ന്നുകേട്ടത്.
മനോഹരമായ ചൈനീസ് വിളക്കുകളും തിളങ്ങുന്ന കാഴ്ച്ചവസ്തുക്കളും പ്രകാശ വിസ്മയങ്ങളും എല്ലാം ചേര്‍ന്ന് തെരുവുകളെ ഒരു മായാലോകമാക്കിത്തീര്‍ത്തിരുന്നു.
പുതുവര്‍ഷത്തിന്റെ വരവറിയിച്ചുകൊണ്ട് സെന്റ് മേരീസ് കത്തീഡ്രലിലെ ചരിത്ര മണികള്‍ ശബ്ദിക്കുകയും ചെയ്തതോടെ ലിമറിക് സിറ്റി ഓഫ് കള്‍ച്ചര്‍ എന്ന തന്റെ പുതിയ പരിവേഷത്തില്‍ 2014നെ വരവേറ്റു.
ആയിരക്കണക്കിനാളുകളാണ് കരിമരുന്നു പ്രയോഗവും ദീപ ഘോഷയാത്രയും താരപ്രഭയുള്ള സംഗീതമേളകളും കാണാനായി എത്തിച്ചേര്‍ന്നത്. നൂറുകണക്കിന് നര്‍ത്തകരും പാട്ടുകാരും ഒക്കെ തങ്ങളുടെ കഴിവുകള്‍ കാഴ്ച്ചവച്ചുകൊണ്ട് ഡബ്ലിന്‍ തെരുവുകളെയും ആനന്ദത്തിലെത്തിക്കാനുണ്ടായിരുന്നു.
പല പ്രമുഖ വ്യക്തികളും കാണികളുടെ ഇടയില്‍ നിന്നും പ്രതിഭകളെ പ്രോത്സാഹിപ്പിക്കാനും ഉണ്ടായിരുന്നു. അയര്‍ലണ്ടിലങ്ങോളമിങ്ങോളമുള്ള കൗണ്ടികളിലും നിറപ്പകിട്ടാര്‍ന്ന ഘോഷയാത്രകളും കരിമരുന്നു പ്രയോഗവും നടന്നു. ലോക മുഴുവന്‍ നിറങ്ങള്‍ വാരി വിതറിക്കൊണ്ടുതന്നെ പുതുവര്‍ഷത്തെ വരവേറ്റു.

.

Scroll To Top