Tuesday November 21, 2017
Latest Updates

ലീപ് കാര്‍ഡുപയോഗിച്ച് കുട്ടികള്‍ക്ക് രണ്ടാഴ്ച്ചത്തേയ്ക്ക് സൗജന്യ യാത്ര !

ലീപ് കാര്‍ഡുപയോഗിച്ച് കുട്ടികള്‍ക്ക് രണ്ടാഴ്ച്ചത്തേയ്ക്ക് സൗജന്യ യാത്ര !

ഡബ്ലിന്‍ :പൊതുഗതാഗത സംവിധാനത്തെ പ്രോല്‍സാഹിക്കുന്നതിനായി കുട്ടികള്‍ക്ക് സൗജന്യ യാത്രാ പരിപാടി ഒരുക്കുന്നു.ഗതാഗത വകുപ്പും നാഷണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുമായി ചേര്‍ന്നാണ് 18 വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്കായി ‘ലീപ് കാര്‍ഡ് ‘ഉപയോഗിച്ച് ഫ്രീ യാത്ര ഏര്‍പ്പെടുത്തുന്നത്.

ഈ കാര്‍ഡുള്ള കുട്ടിക്ക് രാജ്യത്തിന്റെ(എയര്‍ലിങ്ക് ഒഴികെ) എല്ലാ പൊതുഗതാഗത സംവിധാനവും സമയ പരിധിയില്ലാതെ സൗജന്യമായി ഉപയോഗിക്കാനാവും.പരീക്ഷണാര്‍ഥം ജൂലൈ മൂന്നാം തീയതി മുതല്‍ 16ാം തീയതിവരെയാണ് ഇത് ഉപയോഗിക്കാവുന്നത്.

രാജ്യത്തിന്റെ എല്ലാ ഭാഗത്തും പൊതുഗതാഗത സംവിധാനത്തെ ജനപ്രിയമാക്കുകയെന്നതാണ് ലീപ് കാര്‍ഡ് യാത്രാ പരിപാടിയിലൂടെ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.ബസ് എയ് റിയാന്‍ സര്‍വീസുകളില്‍പ്പെട്ട ഡബ്ലിന്‍ ഷെഡ്യൂള്‍ഡ് സര്‍വീസുകള്‍,ലുവാസ്,ഡാര്‍ട്ട് സര്‍വീസുകള്‍,ഡബ്ലിനിലെ ഷോര്‍ട്ട് ഹോപ് സോണിലെ കമ്മ്യൂട്ടര്‍ റെയില്‍ സര്‍വീസുകള്‍,കോര്‍ക്ക് സിറ്റി,ലിമെറിക് സിറ്റി,ഗോള്‍വേ സിറ്റി,വാട്ടര്‍ഫോര്‍ഡ് സിറ്റി സര്‍വീസുകള്‍, എക്സ്പ്രസ് ഒഴികെയുള്ള ഡബ്ലിനിലെയും ചുറ്റുപാടുമുള്ള കൗണ്ടികളിലെയും സര്‍വീസുകള്‍ എന്നിവയിലും ആഷ്ബോണ്‍ കണക്ടിലും ചൈല്‍ഡ് ലീപ് കാര്‍ഡുടമകള്‍ക്ക് സൗജന്യ യാത്ര ആസ്വദിക്കാം.പൊതുഗതാഗത സംവിധാനത്തെ പ്രോല്‍സാഹിപ്പിക്കാന്‍ എന്‍ടിഎയുടെ ഈ നൂതന സംരംഭം ഇടയാക്കുമെന്ന് കരുതുന്നതായി മന്ത്രി ഷെയ്ന്‍ റോസ് പറഞ്ഞു.അവധിക്കാലത്ത് ഒട്ടേറെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക ബാധ്യത വരുത്താതെ യാത്ര നടത്താന്‍ ഈ സംവിധാനം വഴിയൊരുക്കും.

രണ്ടു തരംചൈല്‍ഡ് ലീപ് കാര്‍ഡുകളാണ് ക്രമീകരിച്ചിട്ടുള്ളത്. ഒന്ന് നാലുമുതല്‍15 വയസ്സ് വരെപ്രായമുള്ള കുട്ടികള്‍ക്കായുള്ളതാണ്.16മുതല്‍18 വയസ്സുവരെ(19 വയസിന് താഴെയായിരിക്കണം പ്രായം)യുള്ളവര്‍ക്കുള്ളതാണ് മറ്റൊന്ന്.ട്രാന്‍സ്പോര്‍ട് മന്ത്രി ഷെയ്ന്‍ റോസ് എന്‍ടിഎ ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ ആന്‍ ഗ്രഹാം എന്നിവര്‍ ചേര്‍ന്നാണ് ലീപ് കാര്‍ഡ് പുറത്തിറക്കിയത് .

കൂടുതല്‍ വിവരങ്ങള്‍ക്ക് :

.https://about.leapcard.ie/kids-go-free

Scroll To Top