Tuesday September 25, 2018
Latest Updates

ലിവിംഗ് സെര്‍ട്ട് റിസള്‍ട്ട് :മികച്ച വിജയം നേടിയവരില്‍ മലയാളി വിദ്യാര്‍ഥികളും 

ലിവിംഗ് സെര്‍ട്ട് റിസള്‍ട്ട് :മികച്ച വിജയം നേടിയവരില്‍ മലയാളി വിദ്യാര്‍ഥികളും 

ഡബ്ലിന്‍:ഇന്ന് രാവിലെ ഫലം പ്രഖ്യാപിച്ച ലിവിംഗ് (സീനിയര്‍) സെര്‍ട്ട് പരീക്ഷയില്‍ 6 വിദ്യാര്‍ത്ഥികള്‍ക്ക് 90 ശതമാനത്തിനും 100 ശതമാനത്തിനും പോയിന്റോടെ ഫുള്‍(9 വിഷയത്തില്‍) H1 ഗ്രേഡ് .

7490 വിദ്യാര്‍ത്ഥികള്‍ക്ക് ഏതെങ്കിലും ഒരു വിഷയത്തിനെങ്കിലും H1 ഗ്രേഡ് ലഭിച്ചിട്ടുണ്ട്.ഇന്ന് രാവിലെയാണ് ലിവിംഗ് സെര്‍ട്ട് ഫലപ്രഖ്യാപനം നടന്നത്.

അയര്‍ലണ്ടിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള സൂചനകള്‍ അനുസരിച്ചു പരീക്ഷയെഴുതിയ മുപ്പതോളം മലയാളി വിദ്യാര്‍ഥികള്‍ക്കും അഭിമാനാര്‍ഹമായ വിജയമാണുള്ളത്.

57000 വിദ്യാര്‍ത്ഥികളാണ് അയര്‍ലണ്ടില്‍ ആകെ ലീവിംഗ് സെര്‍ട്ടിഫിക്കറ്റ് പരീക്ഷയ്ക്ക് ഉണ്ടായിരുന്നത്.8 പേര്‍ക്ക് 8 H1ഗ്രേഡും,48 പേര്‍ക്ക് 7 H1ഗ്രേഡും ലഭിച്ചിട്ടുണ്ട്.

3700 പേരാണ് കണക്കിന് മാത്രം പരാജയപ്പെട്ടിട്ടുള്ളത്.

( ലീവിംഗ്  സേര്‍ട്ട് പരീക്ഷയില്‍ മാതൃകാപരമായ വിജയം (5H1  ഗ്രേഡ് മുതല്‍) കാഴ്ച്ചവെച്ച കുട്ടികളുടെ രക്ഷിതാക്കളോ സുഹൃത്തുക്കളോ അത് സംബന്ധിച്ച വിവരങ്ങള്‍ 089489 5416 എന്ന ഫോണ്‍ നമ്പരില്‍ ഐറിഷ് മലയാളി പ്രതിനിധിയെ അറിയിച്ചാല്‍ ഐറിഷ് മലയാളിയില്‍ അത് പ്രസിദ്ധീകരിക്കുന്നതാണ്.വിജയികളായ കുട്ടികളുടെ വിവരങ്ങള്‍, പഠിച്ചു കൊണ്ടിരിക്കുന്ന നമ്മുടെ കുരുന്നുകള്‍ക്ക് പ്രചോദനമാവട്ടെ !.പരീക്ഷ എഴുതി നേട്ടം കൈവരിച്ച എല്ലാ വിദ്യാര്‍ഥികള്‍ക്കും ഐറിഷ് മലയാളിയുടെ അഭിനന്ദനങ്ങള്‍..)

Scroll To Top