Saturday November 25, 2017
Latest Updates

ലിവിംഗ് സെര്‍ട്ട് റിസള്‍ട്ട് :മികച്ച വിജയം നേടിയവരില്‍ മലയാളി വിദ്യാര്‍ഥികളും 

ലിവിംഗ് സെര്‍ട്ട് റിസള്‍ട്ട് :മികച്ച വിജയം നേടിയവരില്‍ മലയാളി വിദ്യാര്‍ഥികളും 

ഡബ്ലിന്‍:ഇന്ന് രാവിലെ ഫലം പ്രഖ്യാപിച്ച ലിവിംഗ് (സീനിയര്‍) സെര്‍ട്ട് പരീക്ഷയില്‍ അയര്‍ലണ്ടിലെ മലയാളി വിദ്യാര്‍ഥികള്‍ക്കും സുവര്‍ണ്ണ നേട്ടം.അയര്‍ലണ്ടിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള സൂചനകള്‍ അനുസരിച്ചു പരീക്ഷയെഴുതിയ മുപ്പതോളം മലയാളി വിദ്യാര്‍ഥികള്‍ക്കും അഭിമാനാര്‍ഹമായ വിജയമാണുള്ളത്.ഡബ്ലിനിലെ ഇന്സ്റ്റിട്ട്യൂറ്റ് ഓഫ് എഡ്യൂക്കേഷനില്‍ പരീക്ഷയ്ക്കിരുന്ന ഇന്ത്യാക്കാരായ എല്ലാവര്‍ക്കും 500 പോയിന്റില്‍ കൂടുതല്‍ ലഭിച്ചിട്ടുണ്ട്.

ഡെസ് ലിറ്റ് ജോര്‍ജ്

58500 വിദ്യാര്‍ത്ഥികളാണ് അയര്‍ലണ്ടില്‍ ആകെ ലീവിംഗ് സെര്‍ട്ടിഫിക്കറ്റ് പരീക്ഷയ്ക്ക് ഉണ്ടായിരുന്നത്. ഇതില്‍ 13 പേര്‍ക്ക് 90 ശതമാനത്തിനും 100 ശതമാനത്തിനും പോയിന്റോടെ ഫുള്‍(9 വിഷയത്തില്‍) H1 ഗ്രേഡ് ലഭിച്ചിട്ടുണ്ട്. 13 പേര്‍ക്ക് 8 H1ഗ്രേഡും,63 പേര്‍ക്ക് 7 H1ഗ്രേഡും ലഭിച്ചിട്ടുണ്ട്.6,694 കുട്ടികള്‍ക്ക് ഏതെങ്കിലും ഒരു വിഷയത്തിലെങ്കിലും H1 ഗ്രേഡ് ലഭിച്ചിട്ടുണ്ട്.ഇന്ന് രാവിലെയാണ് റിസള്‍ട്ട് പ്രഖ്യാപിച്ചത്.

കാസില്‍ ബ്ലേനിയിലെ ഡെസ് ലിറ്റ് ജോര്‍ജ്  625 പോയിന്റില്‍ 601 പോയിന്റോടെ മികച്ച വിജയം നേടിയവരുടെ ലിസ്റ്റില്‍ ഇടം പിടിച്ചിട്ടുണ്ട്.കൗണ്ടി മോണഗനിലെ കാസില്‍ ബ്ലേനി ഔര്‍ ലേഡി സ്‌കൂള്‍ വിദ്യാര്‍ഥിനിയായ ഡെസ് ലിറ്റ് പാലാ വിളക്കുമാടം കൊല്ലംപറമ്പില്‍ ജോര്‍ജ് കുര്യനെയും,കാഞ്ഞിരപ്പള്ളി കപ്പാട് പുന്നത്താനത്ത് കുന്നേല്‍ സിനി ജോര്‍ജിന്റെയും മകളാണ്.കഴിഞ്ഞ വര്‍ഷം ബെസ്റ്റ് സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ ആയും തെരഞ്ഞെടുക്കപ്പെട്ടിരുന്നു ഈ കൊച്ചുമിടുക്കി.

ക്‌ളോഡിയ റെജി,
ദിവ്യ എലിസബത്ത് സണ്ണി

താലയില്‍ നിന്നുള്ള ക്‌ളോഡിയ റെജി 590 പോയിന്റുകള്‍ നേടിയിട്ടുണ്ട്. ക്‌നാനായ കത്തോലിക്കാ അസോസിയേഷന്‍(അയര്‍ലണ്ട്) മുന്‍ പ്രസിഡണ്ട് റെജി കുര്യനെയും,സാലി റെജിയുടെയും മകളാണ് ക്‌ളോഡിയ

ബ്രേയിലെ സീറോ മലബാര്‍ കമ്മ്യൂണിറ്റി ട്രസ്റ്റി കോതനല്ലൂര്‍ തെയ്യപതിക്കല്‍ സണ്ണി മാത്യുവിന്റേയും,ആന്‍സി ജേക്കബിന്റെയും മകള്‍ ദിവ്യ എലിസബത്ത് സണ്ണിയും മികച്ച പ്രതിഭകളുടെ നിരയില്‍ ഇടം പിടിച്ചിട്ടുണ്ട്.578 പോയിന്റാണ് ദിവ്യ നേടിയിട്ടുള്ളത്.

മികച്ച വിജയവുമായി വാട്ടര്‍ഫോര്‍ഡില്‍ നിന്നുള്ള ഇരട്ട സഹോദരന്മാര്‍ 
വാട്ടര്‍ഫോര്‍ഡ് :ഇന്ന് പുറത്തു വന്ന ലിവിങ് സെര്‍ട്ട് പരീക്ഷാ ഫലത്തില്‍ മികച്ച വിജയം കൈവരിച്ച് ഇരട്ട സഹോദങ്ങള്‍. വാട്ടര്‍ഫോര്‍ഡില്‍ നിന്നുള്ള അജിന്‍ നോബിയും അബിന്‍ നോബിയുമാണ് ഉന്നത മാര്‍ക്ക് നേടി ലിവിങ് സെര്‍ട്ട് പരീക്ഷ പാസായത്. അജിന്‍ നോബി 590 പോയിന്റും അബിന്‍ നോബി 543 പോയിന്റും നേടി.

വാട്ടര്‍ഫോര്‍ഡിലെ നോബി ജേക്കബിന്റെയും റെജീന നോബിയുടെയും മക്കള്‍ ആണ് ഇരുവരും .
ട്രമോറിലേ ആഡ്‌സ്‌കാള്‍ ന മാര സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് ഇരുവരും. പെരുമ്പാവൂര്‍ കൊമ്പനാട് സ്വദേശികള്‍ ആണ് .

(ലിവിംഗ് സേര്‍ട്ട് പരീക്ഷയില്‍ മാതൃകാപരമായ വിജയം കാഴ്ച്ചവെച്ച കുട്ടികളുടെ രക്ഷിതാക്കളോ സുഹൃത്തുക്കളോ അത് സംബന്ധിച്ച വിവരങ്ങള്‍ 089489 5416 എന്ന ഫോണ്‍ നമ്പരില്‍ ഐറിഷ് മലയാളി പ്രതിനിധിയെ അറിയിച്ചാല്‍ ഐറിഷ് മലയാളിയില്‍ അത് പ്രസിദ്ധീകരിക്കുന്നതാണ്.വിജയികളായ കുട്ടികളുടെ വിവരങ്ങള്‍ പഠിച്ചു കൊണ്ടിരിക്കുന്ന നമ്മുടെ കുരുന്നുകള്‍ക്ക് പ്രചോദനമാവട്ടെ !.പരീക്ഷ എഴുതി നേട്ടം കൈവരിച്ച എല്ലാ വിദ്യാര്‍ഥികള്‍ക്കും ഐറിഷ് മലയാളിയുടെ അഭിനന്ദനങ്ങള്‍..) 

Scroll To Top