Saturday January 20, 2018
Latest Updates

ലിവിംഗ് സെര്‍ട്ട് :മലയാളികള്‍ക്ക് അഭിമാനകരമായ നേട്ടം ,ഗായത്രിയ്ക്കും കിരണും മികച്ച വിജയം 

ലിവിംഗ് സെര്‍ട്ട് :മലയാളികള്‍ക്ക് അഭിമാനകരമായ നേട്ടം ,ഗായത്രിയ്ക്കും കിരണും മികച്ച വിജയം 

ഡബ്ലിന്‍:ഇന്നലെ ഫലം പ്രഖ്യാപിച്ച ലിവിംഗ് (സീനിയര്‍) സെര്‍ട്ട് പരീക്ഷയില്‍ അയര്‍ലണ്ടിലെ മലയാളി വിദ്യാര്‍ഥികള്‍ക്കും സുവര്‍ണ്ണ നേട്ടം.അയര്‍ലണ്ടിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള സൂചനകള്‍ അനുസരിച്ചു പരീക്ഷയെഴുതിയ ഇരുപ്പത്തിയഞ്ചോളം മലയാളി വിദ്യാര്‍ഥികള്‍ക്കും അഭിമാനാര്‍ഹമായ വിജയമാണുള്ളത്.ഡബ്ലിനിലെ ഇന്സ്റ്റിട്ട്യൂറ്റ് ഓഫ് എഡ്യൂക്കേഷനില്‍ പരീക്ഷയ്ക്കിരുന്ന ഇന്ത്യാക്കാരായ എല്ലാവര്‍ക്കും 500 പോയിന്റില്‍ കൂടുതല്‍ ലഭിച്ചിട്ടുണ്ട്.56,990 വിദ്യാര്‍ത്ഥികളാണ് അയര്‍ലണ്ടില്‍ ആകെ ലീവിംഗ് സെര്‍ട്ടിഫിക്കറ്റ് പരീക്ഷയ്ക്ക് ഉണ്ടായിരുന്നത് 

ഇന്സ്റ്റിട്ട്യൂറ്റ് ഓഫ് എഡ്യൂക്കേഷനിലെ വിദ്യാര്‍ഥിനി ഗായത്രി മധുകുമാര്‍ 575 പോയിന്റുകളോടെ ഒന്നാമതെത്തി മലയാളികള്‍ക്ക് അഭിമാനമായി.ഡണ്‍ഡ്രം സെന്‍ട്രല്‍ മെന്റല്‍ ആശുപത്രിയിലെ സൈകാറ്റ്രിക് നേഴ്‌സായ തിരുവനന്തപുരം കേശവദാസപുരം സ്വദേശി മധുകുമാര്‍ ഭാസ്‌കരന്റെയും.താല ഹെര്‍മിറ്റെജ് മെഡിക്കല്‍ ക്ലീനിക്കിലെ ബിന്ദു മധുകുമാറിന്റെയും മകളാണ് ഗായത്രി. 

555 പോയിന്റോടെ കോര്‍ക്കില്‍ നിന്നുള്ള കിരണ്‍ ഷാജുവിനാണ് മലയാളി വിദ്യാര്‍ഥികളില്‍ രണ്ടാമതെത്തിയത്.ഗ്ലാന്‍മിയര്‍ കമ്മ്യൂണിറ്റി കോളജിലാണ് കിരണ്‍ പഠിച്ചിരുന്നത്.കോളജ് സ്റ്റുഡന്റ്‌സ് കൌണ്‍സില്‍ ചെയര്‍മാന്‍ കൂടിയായിരുന്ന കിരണ്‍ കലാ കായിക മേഖലകളിലും സജീവ സാന്നിധ്യം അറിയിച്ചിരുന്നു.

ഉഴവൂര്‍ പുളിന്തൊട്ടില്‍ കുടുംബാംഗവും വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ യൂറോപ്യന്‍ റീജിണല്‍ ഭാരവാഹിയും ആയിരുന്ന ഷാജു കുര്യാക്കോസിന്റെയും,കോപ് ഫൌണ്ടേഷന്‍ ആശുപത്രിയില്‍ സ്റ്റാഫ് നേഴ്‌സായ ഷൈനിയുടെയും മകനായ കിരണിന്റെ ഏക സഹോദരി ഷാരണ്‍. 

IMG_2051ഡബ്ലിനിലെ ലൂക്കനില്‍ നിന്നുള്ള സ്‌നേഹാ ആന്റണി,കോര്‍ക്കിലെ സിയാ സിറിയക്ക് എന്നിവര്‍ 540 പോയിന്റോടെ മികച്ച വിജയം നേടിയവരില്‍ ഉള്‍പ്പെടുന്നു.ഡബ്ലിനിലെ ഇന്‌സ്ട്ടിട്ട്യൂറ്റ് ഓഫ് എഡ്യൂക്കേഷനിലെ സ്‌നേഹ ആന്റണി കൌണ്ടി മീത്തിലെ പെട്രോള്‍ ബങ്ക് ഉടമയായ ഏറ്റുമാനൂര്‍ വെട്ടിമുകുള്‍ കോഴിമുള്ളോരത്ത് റെജി കുര്യന്റെയും (ലൂക്കന്‍)ഫീനിക്‌സ് പാര്‍ക്കിലെ സെന്റ് മേരിസ് നേഴ്‌സിംഗ് ഹോമിലെ സ്റ്റാഫ് നേഴ്‌സായ മോളിയുടെയും മകളാണ്.

അക്കൌണ്ടന്‍സിയില്‍ ഉപരിപഠനം നടത്താനുള്ള തയ്യാറെടുപ്പിലാണ് സ്‌നേഹ.കോളജില്‍ ഒപ്പം പഠിച്ച മുഴുവന്‍ മലയാളികളും പ്രശസ്ഥ വിജയം നേടിയതിന്റെ സന്തോഷത്തില്‍ കൂടിയാണ് സ്‌നേഹ.ജൂനിയര്‍ സെര്‍ട്ടിനു പഠിക്കുന്ന ജോയേല്‍ ആന്റണി,നാലാം ക്ലാസ് വിദ്യാര്‍ഥി ജെറിക് എന്നിവര്‍ സഹോദരങ്ങളാണ്. easter vishu cork 2012 054

ജൂനിയര്‍ സെര്‍ട്ടില്‍ മുഴുവന്‍ വിഷങ്ങള്‍ക്കും മികച്ച ഗ്രേഡ് നേടിയ സിയാ സിറിയക് ,കോട്ടയം മൂഴൂര്‍ പറഞ്ഞാട്ട് സിറിയക് ജോസിന്റെയും (ചെഫ്, ബ്ലാര്‍നി നേഴ്‌സിംഗ് ഹോം)സെന്റ് പാട്രിക് മൌണ്ട് യൂണിവേഴ്‌സിറ്റി ആശുപത്രിയിലെ സ്റ്റാഫ് നേഴ്‌സ് ജെസ്സി സിറിയക്കിന്റെയും മകളാണ്.കോര്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍ ബയോളജി ആന്‍ഡ് കെമിക്കല്‍ സയന്‍സസില്‍ പ്രവേശനം പ്രതീക്ഷിക്കുന്ന ഈ കൊച്ചു മിടുക്കിയുടെ ഏക സഹോദരന്‍ സിബില്‍.

Scroll To Top