Monday September 25, 2017
Latest Updates

ലിയോ വരദ്കറുടെ ‘പുരുഷ പക്ഷപാതം’ വീണ്ടും വാര്‍ത്തയില്‍, മന്ത്രിമാരെ നിശ്ചയിക്കുന്നതിലും ‘അനുരാഗി’യായി പ്രധാനമന്ത്രി

ലിയോ വരദ്കറുടെ ‘പുരുഷ പക്ഷപാതം’ വീണ്ടും വാര്‍ത്തയില്‍, മന്ത്രിമാരെ നിശ്ചയിക്കുന്നതിലും ‘അനുരാഗി’യായി പ്രധാനമന്ത്രി

ഡബ്ലിന്‍: ഐറിഷ് പ്രധാനമന്ത്രിക്ക് സഹമന്ത്രിമാരെ നിശ്ചയിക്കുന്നതിലും ‘പുരുഷപ്രേമം’.വനിതാ മന്ത്രിമാരെ ഉള്‍പ്പെടുത്തുന്നതില്‍ എണ്‍ഡ കെന്നിയേക്കാള്‍ പിശുക്ക് കാട്ടിയെന്നും ലിംഗപരമായ തുല്യത പാലിക്കാന്‍ ലിയോ വരദ്കര്‍ക്ക് കഴിഞ്ഞില്ലെന്നാണ് മുഖ്യ വിമര്‍ശനം.മന്ത്രിസഭാ പുനസ്സംഘടന സ്ത്രീകള്‍ക്ക് മോശം ദിവസമായെന്നാണ് ലേബര്‍ പാര്‍ടി നേതാവ് ജോണ്‍ ബര്‍ടണ്‍ വിവരിച്ചത്.

34 മന്ത്രിമാരെ നിയോഗിച്ചപ്പോള്‍ അവരില്‍ 27 പേരും പുരുഷസിംഹങ്ങളായി.സ്ത്രീകള്‍ ഏഴിലൊതുങ്ങി.കാബിനറ്റ് മന്ത്രിമാരായി കഴിഞ്ഞ മന്ത്രിസഭയിലേതു പോലെതന്നെ നാല് പേര്‍ മാത്രമായതും വിമര്‍ശിക്കപ്പെടുന്നു.തൊഴില്‍ മന്ത്രി മേരി മിട്ചലിനെ ഉന്നത വിദ്യാഭ്യാസത്തിലേക്ക് മാറ്റി സൂപ്പര്‍ ജൂനിയര്‍ ആയി തരം താഴ്ത്തിയതും കല്ലുകടിയായി.

വകുപ്പു വിഭജനത്തിലും ആണ്‍ പക്ഷപാതിത്വം ആരോപിക്കപ്പെടുന്നു.ആര്‍ട്സ് വകുപ്പ് മന്ത്രി ഹീതര്‍ ഹംഫ്രിയുടെ വകുപ്പില്‍ വെട്ടിക്കുറവുകള്‍ വരുത്തി.ഇവരുടെ പക്കല്‍ നിന്നും ഗ്രാമകാര്യങ്ങള്‍ പുതിയ മന്ത്രി മൈക്കിള്‍ റിംഗിന് നല്‍കുകയായിരുന്നു.മന്ത്രിപദവിയുള്ള സ്ത്രീകളിലും കുറവുണ്ടായി; 18ല്‍ മൂന്നുപേര്‍ മാത്രം.മാര്‍സേല കൊര്‍ക്കോരന്‍ കെന്നഡിക്ക് ജൂനിയര്‍ മന്ത്രിപ്പണി പോവുകയും ചെയ്തു.

നാഷണല്‍ വിമന്‍സ് കൗണ്‍സില്‍ ഡയറക്ടറും ഈ വിവേചനത്തിനെതിരെ രംഗത്തുവന്നു.ഏറ്റവും കൂടുതല്‍ വനിതാ ടിഡി മാരുള്ള ഡെയ്ലിന് അതിനനുസൃതമായ പ്രാതിനിധ്യം മന്ത്രി പദവിയില്‍ നല്‍കാത്തത് നിരാശാജനകമാണമെന്ന് അവര്‍ പറഞ്ഞു.സ്ത്രീ തുല്യതയെ ഹനിക്കുന്ന സമീപനമാണ് മൊത്തത്തില്‍ മന്ത്രിസഭാ പുനസ്സംഘടനയെന്നും അവര്‍ കുറ്റപ്പെടുത്തി.

വനിതാ ടിഡിമാരും സെനറ്റര്‍മാരും ഇക്കാര്യത്തില്‍ അസംതൃപ്തരാണെന്നാണ് റിപോര്‍ട്. അടുത്തയാഴ്ച നടക്കുന്ന ഓയ് റിചാട്സ് വനിതാ കോക്കസില്‍ പ്രശ്നം ഉയര്‍ത്തിക്കൊണ്ടു വരുമെന്നാണ് സൂചന.

സെനറ്റര്‍ ഇവാന ബാസിക്,ലേബര്‍ വിമന്‍ അധ്യക്ഷ സിനിദ് ആഹേണ്‍ തുടങ്ങിയവരും കടുത്ത വിമര്‍ശനവുമായി രംഗത്തുണ്ട്.എന്നാല്‍ വിമര്‍ശനം അടിസ്ഥാനമില്ലാത്തതാണെന്നാണ് സര്‍ക്കാര്‍ നിലപാട്.ഡയ്ലില്‍ വനിതാ പ്രാതിനിധ്യം ഉയര്‍ത്തുന്നതിലാണ് പ്രധാനമന്ത്രിക്ക് താല്‍പര്യമെന്നും അറിയുന്നു.

Scroll To Top