Sunday December 17, 2017
Latest Updates

ലിയോ വരദ്കര്‍ വടക്കന്‍ അയര്‍ലണ്ടിലെ ജനതയെ അനാദരിച്ചെന്ന് ആരോപണവുമായി ഡി.യു.പി

ലിയോ വരദ്കര്‍ വടക്കന്‍ അയര്‍ലണ്ടിലെ ജനതയെ അനാദരിച്ചെന്ന് ആരോപണവുമായി ഡി.യു.പി

ഡബ്ലിന്‍ :പ്രധാനമന്ത്രി ലിയോ വരദ്കര്‍ വടക്കന്‍ അയര്‍ലണ്ട് ജനതയെ അനാദരിച്ചെന്ന ആരോപണവുമായി ഡി.യു.പി എംപി .നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ഒരു കക്ഷിമാത്രമാണ് ഡിയുപിയെന്നും എന്നാല്‍ താന്‍ പ്രതിനിധീകരിക്കുന്നത് നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ മുഴുവന്‍ ജനതയുടെയും അഭിലാഷത്തെയുമാണ് എന്നായിരുന്നു പ്രധാനമന്ത്രി കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്.

ഈ പ്രസ്താവനയാണ് ഡിയുപി എംപിയെ ചൊടിപ്പിച്ചതെന്നാണ് കരുതുന്നത്.വടക്കന്‍ അയര്‍ലണ്ടിന്റെ രാഷ്ട്രീയാധികാരം വെസ്റ്റ്മിന്‍സ്റ്ററിനാണെന്നു മറക്കേണ്ടെന്ന് ഡിയുപി എം പി ജിം ഷാനന്‍ പറഞ്ഞു.’ നോര്‍ത്തേണ്‍ അയര്‍ലണ്ടിന് വേണ്ടിയാണ് താന്‍ സംസാരിച്ചതെന്നാണ് പ്രധാനമന്ത്രി ലിയോ വരദ്കര്‍ പറഞ്ഞത്. ഡിയുപി അടക്കമുള്ള ജനങ്ങള്‍ തിരഞ്ഞെടുത്ത രാഷ്ട്രീയപ്പാര്‍ട്ടികള്‍ അങ്ങനെയല്ലെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെ പറഞ്ഞത് അനാദരവാണെന്ന് അംഗീകരിക്കാന്‍ വരദ്കര്‍ തയ്യാറാകണമെന്ന് സ്ട്രാംഗ്ഫോര്‍ഡ് എം.പി ഷാനന്‍, പറഞ്ഞു.

‘വടക്കന്‍ അയര്‍ലണ്ടിന്റെ അധികാരത്തിനും ജനാധിപത്യത്തിനുമുള്ള രാഷ്ട്രീയ പ്രക്രിയയ്ക്കായുള്ള ചേംബര്‍ ഇവിടെ ഉണ്ടെന്ന് കൃത്യമായി അറിയില്ലേയെന്ന് ഷാനന്‍ ചോദിച്ചു.അത് തീര്‍ച്ചയായും റിപ്പബ്ലിക്ക് ഓഫ് അയര്‍ലണ്ടിന്റെ പ്രധാനമന്ത്രി ലിയോ വരേദ്കറുമായി യോജിക്കുന്നതാവില്ല-എം പി പറഞ്ഞു.

Scroll To Top