Tuesday September 25, 2018
Latest Updates

ലിയോ വരദ്കര്‍ ഫിനഗേല്‍ പാര്‍ട്ടിയുടെ പ്രതിശ്ചായ നശിപ്പിക്കുന്നുവെന്ന് ടി ഡി മാര്‍,ഇനി പടയൊരുക്കം പ്രധാനമന്ത്രിയ്ക്ക് എതിരെ 

ലിയോ വരദ്കര്‍ ഫിനഗേല്‍ പാര്‍ട്ടിയുടെ പ്രതിശ്ചായ നശിപ്പിക്കുന്നുവെന്ന് ടി ഡി മാര്‍,ഇനി പടയൊരുക്കം പ്രധാനമന്ത്രിയ്ക്ക് എതിരെ 

ഡബ്ലിന്‍ :പ്രധാനമന്ത്രി ലിയോ വരദ്കര്‍ക്കെതിരെ ഫിനഗേല്‍ പാര്‍ട്ടിയില്‍ അസംതൃപ്തി ഉയരുന്നു.

ഉപപ്രധാനമന്ത്രി ഫ്രാന്‍സിസ് ഫിട്സ് ജെറാള്‍ഡിന്റെ ഇ മെയില്‍ വിവാദം കൈകാര്യം ചെയ്യുന്നതിനാല്‍ പ്രധാനമന്ത്രി പരാജയപ്പെടുകയും,പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും പ്രതിശ്ചായ നശിപ്പിച്ചുവെന്നുമാണ് പാര്‍ട്ടി ടി ഡി മാര്‍ അടക്കമുള്ള വലിയൊരു ഭാഗം വിശ്വസിക്കുന്നത്.പാര്‍ട്ടി വൃത്തങ്ങളില്‍ പരസ്യമായി ഇക്കാര്യം അവര്‍ ഉന്നയിക്കുകയും ചെയ്തു.ഗോള്‍വേ വെസ്റ്റ് ടി ഡി നോട്ടന്‍,ഡബ്ലിന്‍ നോര്‍ത്ത് വെസ്റ്റ് ടി ഡി നോയല്‍ റോക്ക്,എന്നിവര്‍ പരസ്യ പ്രതീകരണം നടത്തി വരദ്കറുടെ നിലപാടുകള്‍ ദുര്‍ബലപ്പെട്ടതാണെന്ന് അഭിപ്രായപ്പെട്ടു.

ഉപ പ്രധാനമന്ത്രിയുടെ രാജിക്ക് പിന്നാലെ ജസ്റ്റിസ് വകുപ്പിനെതിരെയും ആരോപണം ഉയര്‍ന്നു. ഇതേതുടര്‍ന്ന് വകുപ്പിന്റെ സെക്രട്ടറി ജനറല്‍ നോയല്‍ വാട്ടേഴ്സ് രാജിവെച്ചത് ഇന്നലെ സര്‍ക്കാരിനെ ഞെട്ടിച്ചു..ഫെബ്രുവരിയില്‍ വിരമിക്കാനിരിക്കെയാണ് പൊടുന്നനെ ഇദ്ദേഹത്തിന്റെ രാജിയുണ്ടയത്.
‘നിര്‍ജ്ജീവമായ വകുപ്പ്’എന്ന തരത്തിലുള്ള പരാമര്‍ശം ഡെയ്ലില്‍ നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി ലിയോ വരദ്കറുടെ ഭാഗത്തുനിന്നുമുണ്ടായതിനു പിന്നാലെയാണ് രാജി തീരുമാനം വന്നത്.

പ്രധാനമായ ഇമെയിലുകള്‍ ‘കണ്ടെത്താതെ പോയതിനെ സംബന്ധിച്ചും അവ ഷാര്‍ലെറ്റണ്‍ ട്രിബ്യൂണലിന് അയക്കാതെ പോയതിനെക്കുറിച്ചും പ്രധാനമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്.സര്‍ക്കാര്‍ വകുപ്പുകളെ പരിഷ്‌കരിക്കുകയാണെന്നും ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ജസ്റ്റിസില്‍ പൊതുജന വിശ്വാസം വീണ്ടെടുക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും വരദ്കര്‍ ഡെയ്ലില്‍ പറഞ്ഞു.

എന്നാല്‍ ,പ്രധാനമന്ത്രി ഉന്നയിച്ച വിമര്‍ശനങ്ങളിലേറെയും ശരിയായിരുന്നില്ലെന്ന് ഡയറക്ടര്‍ ജനറല്‍ തന്റെ സഹപ്രവര്‍ത്തകര്‍ക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടി. ‘സമീപകാലത്ത് അനവസരത്തിലുള്ള അനിയന്ത്രിത വിമര്‍ശനം ഡിപ്പാര്‍ട്ട്മെന്റിന് നേരിടേണ്ടി വന്നിരുന്നു.
ഡിപ്പാര്‍ട്ട്മെന്റിന്റെ ഏറ്റവും ബുദ്ധിമുട്ടുള്ള കാലമായിരുന്നു.എന്നിരുന്നാലും ഐറിഷ് സമൂഹത്തിന് വലിയ സംഭാവന നല്‍കാനായി.അത് ആരും കാണാതെ പോകരുത്.മനുഷ്യാവകാശം പോലെ തന്നെ,നിയമവും പാലിക്കാന്‍ ശ്രമിച്ചിട്ടുണ്ട് ‘ സെക്രട്ടറി ജനറല്‍ കൂട്ടിച്ചേര്‍ത്തു.

അടിസ്ഥാനമില്ലാത്ത ആരോപണം ഉന്നയിച്ചതിന്റെ പേരില്‍ ജസ്റ്റിസ് മന്ത്രി ചാര്‍ലി ഫ്ലാനഗന്‍ ഇന്നലെ ലേബര്‍ ടിഡി അലന്‍ കെല്ലിയോട് ക്ഷമാപണം നടത്തിയതിനു ശേഷമായിരുന്നു സെക്രട്ടറി ജനറല്‍ രാജി പ്രഖ്യാപനം വന്നത്.ഡെയ്ലില്‍ നടത്തിയ പ്രസംഗത്തിലാണ് മന്ത്രി ഫ്ളാനഗന്‍ ടിഡി കെല്ലിയോട് ക്ഷമ ചോദിച്ചത്.

ജസ്റ്റീസ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരാണ് എല്ലാ കുഴപ്പങ്ങള്‍ക്കും കാരണമായതെന്ന തരത്തിലായിരുന്നു മന്ത്രിയുടെ ഡെയ്ലിലെ പ്രതികരണം. ഗാര്‍ഡ വിസില്‍ബ്ലോവര്‍ മൗറിസ് മക്കബെയുടെ ചികില്‍സയെ സംബന്ധിച്ച് സംബന്ധിച്ച് ടിപ്പറി ടിഡി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാത്തത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു.’ഡെപ്യൂട്ടി കെല്ലിയുടെ ചോദ്യങ്ങളാണ് ട്രിബ്യൂണലിലേക്ക് ഇമെയില്‍ പോയില്ലെന്ന സംഗതി പുറത്തുവരാന്‍ കാരണമായത്.അതിന് അദ്ദേഹത്തിന് പ്രത്യേകം നന്ദി പറയുകയാണ്-മന്ത്രി ഫ്ളാനഗന്‍ പറഞ്ഞു.

വരദ്കറുടെ അപ്രമാദിത്വത്തിന് കൂച്ചുവിലങ്ങിടാനുള്ള ശ്രമം ഫിനഗേലില്‍ വ്യാപകാമാവുകയാണ്.അതിന്റെ പേരിലാവും അടുത്ത ഏതാനം നാളുകള്‍ക്കകം സര്‍ക്കാര്‍ നിലം പതിക്കാന്‍ പോകുന്നത് എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം.

Scroll To Top