Sunday August 19, 2018
Latest Updates

ലിയോ വരദ്കര്‍ക്ക് അമേരിക്കയില്‍ തണുപ്പന്‍ സ്വീകരണം,വൈറ്റ് ഹൗസിലേക്ക് ക്ഷണം കിട്ടിയെന്ന് വരദ്കര്‍,മീഡിയായെ വിലക്കി വൈറ്റ് ഹൌസ് 

ലിയോ വരദ്കര്‍ക്ക് അമേരിക്കയില്‍ തണുപ്പന്‍ സ്വീകരണം,വൈറ്റ് ഹൗസിലേക്ക് ക്ഷണം കിട്ടിയെന്ന് വരദ്കര്‍,മീഡിയായെ വിലക്കി വൈറ്റ് ഹൌസ് 

വാഷിംഗ്ടണ്‍:സ്വവര്‍ഗാനുരാഗികളുടെ അവകാശങ്ങള്‍ക്കായി വാദിച്ച് അമേരിക്കയിലെത്തിയ ഐറിഷ് പ്രധാനമന്ത്രിയ്ക്ക് തണുപ്പന്‍ വരവേല്‍പ്പ്.സെന്റ് പാട്രിക്ക് ദിനാഘോഷങ്ങളുടെ ഭാഗമായി അമേരിക്കന്‍ പ്രസിഡണ്ടിനെ സന്ദര്‍ശിക്കുന്ന ഐറിഷ് പ്രധാനമന്ത്രിയുടെ പരമ്പരാഗത പരിപാടിയായ ഷാം റോക്ക് സെറിമണിയോട് പോലും അമേരിക്ക മുഖം തിരിച്ചു നില്‍ക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ഇന്ന് ട്രമ്പുമായും,വൈസ് പ്രസിഡണ്ട് മൈക്ക് പെന്‍സുമായും നടക്കുന്ന കൂടികാഴ്ചയിലേയ്ക്ക് മാധ്യമങ്ങള്‍ക്ക് പ്രവേശനം ഇല്ലെന്ന അറിയിപ്പ് വൈറ്റ് ഹൌസ് സ്ഥിരീകരിച്ചിട്ടുണ്ട്.മൈക്ക് പെന്‍സ് പരമ്പരാഗത ബ്രേക്ക് ഫാസ്റ്റ് വിരുന്നിന് വരദ്കറെ കാണുമോ എന്നതിനും ഇതേ വരെ ഉറപ്പൊന്നും ലഭിച്ചിട്ടില്ല എന്നാണ് ചില മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ നേരത്തെ സൂചിപ്പിച്ചിരുന്നത്..എങ്കിലും ചടങ്ങ് നടക്കുമെന്ന് തന്നെയാണ് ഐറിഷ് പ്രധാനമന്ത്രിയോടൊപ്പമുള്ള സംഘം പ്രതീക്ഷിക്കുന്നത്.

എല്‍ ജി ബി റ്റി അവകാശങ്ങള്‍ സംബന്ധിച്ച് അമേരിക്കന്‍ പ്രെസിഡണ്ടുമായി ചര്‍ച്ച നടത്തുമെന്ന് പ്രധാനമന്ത്രി ലിയോ വരദ്കര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കി.ഇന്ന് രാവിലെ വൈറ്റ് ഹൗസില്‍ വച്ച് നടക്കുന്ന കൂടിക്കാഴ്ചയിലാണ് വിഷയം അവതരിപ്പിക്കുന്നത്.

എല്‍ ജി ബി റ്റി പ്രശ്‌നനങ്ങള്‍ പ്രധാന വിഷയമായി ഉള്‍പ്പെടുത്തുന്നതിനുള്ള തീരുമാനം പ്രധാന മന്ത്രിയുടേതാണ്. സ്വതന്ത്ര രാജ്യമായ അമേരിക്കയില്‍ ഇത് സംബന്ധിച്ച് മാറ്റങ്ങള്‍ വരേണ്ടതുണ്ട് എന്ന നിലപാടിലാണ് വരദ്കര്‍.സ്വവര്ഗാനുരാഗികളോട് ട്രംപ് ഭരണകൂടത്തിന്റെ നടപടികളോടുള്ള എതിര്‍പ്പും പ്രധാനമന്ത്രി അറിയിക്കും.

ഈ വിഷയത്തില്‍ ഭൂരിഭാഗം അമേരിക്കന്‍ ജനതയില്‍ നിന്നും അനുകൂല നിലപാട് ഉണ്ടാകുമെന്നാണ് ഐറിഷ് പ്രധാനമന്ത്രിയുടെ പ്രതീക്ഷ.

അതെ സമയം ട്രംപ് ഈ പ്രശ്‌നങ്ങളില്‍ അനുകൂല നിലപാട് എടുക്കുമോ എന്നതില്‍ അവ്യക്തത ഉണ്ട്.ഐറിഷ് പ്രധാനമന്ത്രിയോട് ഇക്കാര്യത്തിലുള്ള തന്റെ നിലപാട് നേരിട്ട് വ്യക്തമാക്കിയേക്കാം എന്നതിനാലാണ് ട്രംപ് മാധ്യമങ്ങളെ ഒഴിവാക്കിയത് എന്ന് പോലും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.ട്രംപിനെ കാണാന്‍ സാധിക്കുമെന്ന ഉറപ്പു പോലും ഐറിഷ് പ്രധാനമന്ത്രിയുടെ വാഷിഗ്ടണ്‍ സംഘം ഇന്നലെയാണ് നേടിയത്.പ്രധാനമന്ത്രി ആയതിന് ശേഷം പല തവണ അമേരിക്കയില്‍ പോയെങ്കിലും പ്രസിഡണ്ട് ട്രംപ് ഇതാദ്യമായാണ് വരദ്കറെ കാണാന്‍ സമയം കണ്ടെത്തുന്നത്.എന്തായാലും ഐറിഷ് പ്രധാനമന്ത്രിയോടൊപ്പം വലിയൊരു സംഘമാണ് ഷാം റോക്കുമായി അമേരിക്കയില്‍ എത്തിയിരിക്കുന്നത് !

ഐറിഷ് മലയാളി ന്യൂസ്

Scroll To Top