Thursday July 27, 2017
Latest Updates

ലിയാം ഡോറന്‍ വിരമിക്കുന്നു,ഫില്‍ നി ഷീഗ്ധ ഐഎന്‍എംഒയുടെ പുതിയ ജനറല്‍ സെക്രട്ടറി

ലിയാം ഡോറന്‍ വിരമിക്കുന്നു,ഫില്‍ നി ഷീഗ്ധ ഐഎന്‍എംഒയുടെ പുതിയ ജനറല്‍ സെക്രട്ടറി

ഡബ്ലിന്‍ : ഐറീഷ് നഴ്സ് ആന്റ് മിഡ് വൈവ്സ് ഓര്‍ഗനൈസേഷന്‍ (ഐഎന്‍എംഒ) ജനറല്‍ സെക്രട്ടറിയായി ഫില്‍ നി ഷീഗ്ധയെ നിയോഗിച്ചു.ഇപ്പോള്‍ സംഘടനയുടെ ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് ഡയറക്ടറാണ് ഇവര്‍.2018 ജനുവരി ഒന്നിന് നിലവിലെ ജനറല്‍ സെക്രട്ടറി ലിയാം ഡോറന്‍ വിരമിക്കുന്ന ഒഴിവിലാണ് ഇവര്‍ ചുമതലയേല്‍ക്കുക.

നാല്പത്തിനായിരത്തോളം അംഗങ്ങളാണ് ഐഎന്‍എംഓ യില്‍ അംഗങ്ങളായിട്ടുള്ളത്.

നി ഷീഗ്ധ 1988ല്‍ ജെര്‍വീസ് സ്ട്രീറ്റ് ഹോസ്പിറ്റലില്‍ നിന്നാണ് ജനറല്‍ നഴ്സാകാന്‍ യോഗ്യത നേടിയത്.യുകെയില്‍ നിന്നും തീവ്രപരിചരണ വിഭാഗത്തില്‍ സ്പെഷലൈസേഷന്‍ നേടി.തുടര്‍ന്ന് അയര്‍ലണ്ട്.യുകെ,ആസ്ത്രേലിയ,അമേരിക്ക എന്നിവിടങ്ങളില്‍ ഐസിയു നഴ്സായി സേവനം ചെയ്തു.ഹെല്‍ത് സര്‍വീസ് സ്റ്റാഫ് പാനല്‍ അധ്യക്ഷയും എംപ്ലോയ്മെന്റ് അപ്പീല്‍സ് ട്രൈബ്യൂണലിലെ മുന്‍ മെംബറുമാണ്.വെസ്റ്റ് കെറി,ഗായോല്‍ടാച്ട് സ്വദേശിനിയാണ് ഇവര്‍.

Scroll To Top