Saturday April 21, 2018
Latest Updates

ലിമെറിക്ക് സീറോ മലബാര്‍ സഭയില്‍ വിശുദ്ധ വാരാചരണത്തിനുളള ഒരുക്കധ്യാനം ആരംഭിച്ചു

ലിമെറിക്ക് സീറോ മലബാര്‍ സഭയില്‍ വിശുദ്ധ വാരാചരണത്തിനുളള ഒരുക്കധ്യാനം ആരംഭിച്ചു

ലിമെറിക്ക് : ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാര്‍ സഭയില്‍ വിശുദ്ധ വാരാചരണത്തിനു മുന്നോടിയായുള്ള ഒരുക്കധ്യാനം ആരംഭിച്ചു.വ്യാഴം, വെള്ളി,ശനി ദിവസങ്ങളില്‍ ലിമെറിക്ക് സെന്റ് പോള്‍സ് പള്ളിയില്‍ വച്ച് നടക്കുന്ന ധ്യാനം നയിക്കുന്നത് ഫാ.ബിനോജ് മുളവരിക്കല്‍ ആണ്.ശനിയാഴ്ച്ച ഉച്ചകഴിഞ്ഞു 3 മണിക്ക് ഓശാന ഞായര്‍ തിരുക്കര്‍മ്മങ്ങളോടെ ധ്യാനം സമാപിക്കും.

ധ്യാനത്തിലും തുടര്‍ന്ന് വിശുദ്ധവാര തിരുക്കര്‍മങ്ങളിലും പങ്കെടുത്ത് ആത്മീയമായ ചൈതന്യം പ്രാപിക്കാനും കൂടുതല്‍ വിശുദ്ധിയിലേക്ക് വളരുവാനും ഏവരെയും ക്ഷണിക്കുന്നതായി ലിമെറിക്ക് സീറോ മലബാര്‍ സഭ ചാപ്ലയിന്‍ ഫാ.റോബിന്‍ തോമസ് അറിയിച്ചു.

ലിമെറിക്ക് സെന്റ് പോള്‍സ് പള്ളിയില്‍ വച്ച് നടത്തപ്പെടുന്ന വിശുദ്ധ വാര തിരുക്കര്‍മങ്ങളുടെ സമയ ക്രമം.

ഓശാന ശുശ്രുഷകള്‍: 
മാര്‍ച്ച് 24 ശനിയാഴ്ച 3 PM.
പെസഹാ വ്യാഴം: 
മാര്‍ച്ച് 29 ഉച്ചകഴിഞ്ഞു 3 മണി.
ദുഃഖ വെള്ളി: 
മാര്‍ച്ച് 30 രാവിലെ 10 മണി.
ഈസ്റ്റര്‍
തിരുക്കര്‍മങ്ങള്‍:
മാര്‍ച്ച് 31 ശനിയാഴ്ച്ച രാത്രി 11.30.

വാര്‍ത്ത: റോബിന്‍ ജോസഫ് (പി.ആര്‍.ഓ.

Scroll To Top