Monday July 16, 2018
Latest Updates

ലിമെറിക്ക് സീറോ മലബാര്‍ സഭയുടെ തിരുനാളിനും വാര്‍ഷികാഘോഷങ്ങള്‍ക്കും ഭക്തസാന്ദ്രമായ സമാപനം 

ലിമെറിക്ക് സീറോ മലബാര്‍ സഭയുടെ തിരുനാളിനും വാര്‍ഷികാഘോഷങ്ങള്‍ക്കും ഭക്തസാന്ദ്രമായ സമാപനം 

ലിമെറിക്ക് : ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാര്‍ സഭയുടെ തിരുനാളും വാര്‍ഷികവും ന്യൂപോര്‍ട്ട് കമ്മ്യൂണിറ്റി ഹാളില്‍ വച്ച് ഭക്തിസാന്ദ്രമായി ആഘോഷിച്ചു. കോര്‍ക്ക് സീറോ മലബാര്‍ ചര്‍ച്ച് ചാപ്ലയിന്‍ ഫാ.സിബി അറയ്ക്കല്‍ ,ലിമെറിക്ക് സീറോ മലബാര്‍ ചര്‍ച്ച് ചാപ്ലയിന്‍ ഫാ.റോബിന്‍ തോമസ് എന്നിവരുടെ കാര്‍മികത്വത്തില്‍ ആഘോഷമായ വി.കുര്‍ബാനയും, തുടര്‍ന്ന് തിരുനാളിനു മുന്നോടിയായി ഇടവകയിലെ ഭവനങ്ങളിലൂടെ പ്രാര്‍ത്ഥനാ പൂര്‍വ്വം കൈമാറി തിരിച്ച് പള്ളിയില്‍ എത്തിച്ച ഇടവക മധ്യസ്ഥയായ പ.കന്യകാമറിയത്തിന്റെ തിരുരൂപത്തിനു സ്വീകരണവും,ഭക്തിനിര്‍ഭരമായ തിരുനാള്‍ പ്രദിക്ഷണവും നടന്നു.

ലിമെറിക്ക് രൂപതാ ബിഷപ്പ് മാര്‍ ബ്രെണ്ടന്‍ ലീഹി വാര്‍ഷികാഘോഷങ്ങള്‍ ഉത്ഘാടനം ചെയ്യുകയും സന്ദേശം നല്‍കി. ലിമെറിക്ക് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് വികാരി ഫാ.നൈനാന്‍ കുര്യാക്കോസ് ,ലിമെറിക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ ചാപ്ലയിന്‍ Fr.Eamon Purell, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

പിന്നീട് ഇടവകയിലെ കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികള്‍ അരങ്ങേറി .തുടര്‍ന്ന് സ്നേഹവിരുന്നോടെ ആഘോഷങ്ങള്‍ക്ക് തിരശീല വീണു.

തിരുനാളിലും വാര്‍ഷികാഘോഷങ്ങളിലും ഭക്തിനിര്‍ഭരമായി പങ്കെടുത്ത എല്ലാ വര്‍ക്കും നന്ദി പറയുന്നതായി സീറോ മലബാര്‍ ചര്‍ച്ച് ലിമെറിക്ക് ചാപ്ലയിന്‍ ഫാ.റോബിന്‍ തോമസ് അറിയിച്ചു.

വാര്‍ത്ത : റോബിന്‍ ജോസഫ് (പി.ആര്‍.ഒ.)

Scroll To Top