Tuesday September 26, 2017
Latest Updates

ലിമെറിക്ക്, വീറ്റ്ഫീല്‍ഡ് ജയിലുകളില്‍ രണ്ട് തടവുകാര്‍ മരിച്ച നിലയില്‍

ലിമെറിക്ക്, വീറ്റ്ഫീല്‍ഡ് ജയിലുകളില്‍ രണ്ട് തടവുകാര്‍ മരിച്ച നിലയില്‍

ഡബ്ലിന്‍: ലിമെറിക്ക്, വീറ്റ്ഫീല്‍ഡ് ജയിലുകളില്‍ രണ്ട് തടവുകാര്‍ മരിച്ച നിലയില്‍. ലിമെറിക്ക് ജയിലില്‍ ശനിയാഴ്ച പുലര്‍ച്ചെ 4 മണിയോടെയാണ് 25 വയസുകാരനായ തടവുകാരന്‍ മരിച്ചത്. ഇയാള്‍ ഒരു കൊലപാതക കേസില്‍ ജയില്‍ശിക്ഷ അനുഭവിച്ചു വരികയായിരുന്നു. ഇയാളുടെ മൃതദേഹം ലിമെറിക്കിലെ മിഡ്‌വെസ്റ്റ് ജനറല്‍ ആശുപത്രിയിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു. ഇയാളുടെ മരണത്തില്‍ റോക്‌സ്‌ബോറോ ഗാര്‍ഡ സ്റ്റേഷന്‍ അന്വേഷണം ആരംഭിച്ചു. 

ഡിസംബര്‍ 24 നാണ് വീറ്റ്ഫീല്‍ഡ് ജയിലില്‍ തടവുകാരന്‍ മരിച്ചത്. 23 കാരനായ യുവാവാണ് മരിച്ചത്. ഒരു കേസില്‍ കസ്റ്റഡിയിലായിരുന്ന ഇയാളെ ഫെബ്രുവരിയില്‍ വീണ്ടും കോടതിയില്‍ ഹാജരാക്കേണ്ടതായിരുന്നു. ഇയാളുടെ മൃതദേഹം താല ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. രണ്ട് മരണങ്ങളും മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ടാണെന്നാണ് അധികൃതരുടെ നിഗമനം. രണ്ട് മരണങ്ങളും ഗാര്‍ഡ, ഐറിഷ് പ്രിസണ്‍ സര്‍വീസ് എന്നീ ഏജന്‍സികളും ഇന്‍സ്‌പെക്ടര്‍ ഓഫ് പ്രിസണ്‍സും വെവ്വേറെ അന്വേഷിക്കുന്നുണ്ട്

Scroll To Top