Monday May 22, 2017
Latest Updates

ലിമെറിക്ക് യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ അടിസ്ഥാന സൌകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ അടിയന്തര സഹായം വേണമെന്ന് ഐഎന്‍എംഒ

ലിമെറിക്ക് യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ അടിസ്ഥാന സൌകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ അടിയന്തര സഹായം വേണമെന്ന് ഐഎന്‍എംഒ

ലിമെറിക്ക്: ലിമെറിക്കിലെ യൂണിവേഴ്‌സിറ്റി ആശുപത്രിക്ക് അടിയന്തര സര്‍ക്കാര്‍ സഹായം ലഭ്യമാക്കണമെന്ന് ഐറിഷ് നഴ്‌സിംഗ് ആന്‍ഡ് മിഡ്‌വൈഫ്‌സ് അസോസിയേഷന്‍ (ഐഎന്‍എംഒ). ആശുപത്രിയിലെ അടിസ്ഥാന സൌകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് വേണ്ടിയാണ് ഐഎന്‍എംഒ സര്‍ക്കാര്‍ ധനസഹായം അഭ്യര്‍ത്ഥിച്ചത്. ആവശ്യത്തിന് കിടക്കകളും മറ്റ് അടിസ്ഥാന സൌകര്യങ്ങളും ഇല്ലാത്തത് ലിമെറിക്ക് യൂണിവേഴ്‌സിറ്റി ആശുപത്രിയിലും പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുകയാണ്. 

ഇന്നലെ രാവിലെ മാത്രം അത്യാഹിത വിഭാഗത്തില്‍ 47 ഓളം രോഗികള്‍ അത്യാഹിത വിഭാഗത്തിലെ ട്രോളിയില്‍ ചികിത്സ കാത്തിരിപ്പുണ്ടായിരുന്നു. ചികിത്സ തേടി എത്തുന്ന മുഴുവന്‍ പേരെയും ഉള്‍ക്കൊള്ളാന്‍ ആശുപത്രിയില്‍ സൌകര്യങ്ങളില്ല. ഈ പശ്ചാത്തലത്തില്‍ ആശുപത്രിക്ക് അടിയന്തര സഹായമായി 2 മില്യന്‍ യൂറോ അനുവദിക്കണമെന്ന് ഐഎന്‍എംഒ ആരോഗ്യമന്ത്രി ലിയോ വരദ്കറോട് ആവശ്യപ്പെട്ടു. 30 കിടക്കകള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൌകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ ഈ അടിയന്തര ധനസഹായം ആവശ്യമാണെന്ന് സംഘടന പറഞ്ഞു

Scroll To Top