Saturday February 25, 2017
Latest Updates

ലിമെറിക്കില്‍ സ്‌പെഷ്യല്‍ ഒളിമ്പിക്‌സിന് വര്‍ണ്ണാഭമായ തുടക്കം 

ലിമെറിക്കില്‍ സ്‌പെഷ്യല്‍ ഒളിമ്പിക്‌സിന് വര്‍ണ്ണാഭമായ തുടക്കം 

ഡബ്ലിന്‍: അയര്‍ലണ്ടില്‍ സ്‌പെഷ്യല്‍ ഒളിമ്പിക്‌സ് ആരംഭിച്ചു. ബുദ്ധി മാന്ദ്യമുള്ളവര്‍ക്കും ശാരീരിക വൈകല്യങ്ങള്‍ ഉള്ളവര്‍ക്കും വേണ്ടി നടത്തുന്ന കായിക മാമാങ്കമാണ് സ്‌പെഷ്യല്‍ ഒളിമ്പിക്‌സ്. ലിമെറിക്കിലാണ് മത്സരം. അയര്‍ലണ്ടിന്റെ വിവിധ മേഖലകളില്‍ നിന്ന് 1,500 ഓളം കായിക താരങ്ങള്‍ സ്‌പെഷ്യല്‍ ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്നുണ്ട്. ഇന്നലെയാണ് മത്സരങ്ങള്‍ ആരംഭിച്ചത്. 

നാളെ വരെ നടക്കുന്ന മത്സരങ്ങളില്‍ നിന്ന് വിജയിച്ച് യോഗ്യത നേടുന്ന 100 കായിക താരങ്ങള്‍ക്ക് അടുത്ത വര്‍ഷം ലോസ് എഞ്ചല്‍സില്‍ നടക്കുന്ന സ്‌പെഷ്യല്‍ ഒളിമ്പിക്‌സില്‍ രാജ്യത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കാന്‍ അവസരം ലഭിക്കും. സ്‌പെഷ്യല്‍ ഒളിമ്പിക്‌സ് സിഇഓ മാറ്റ് ഇംഗ്ലീഷിന്റെ നേതൃത്വത്തിലാണ് സംഘാടക സമിതി പ്രവര്‍ത്തിക്കുന്നത്. 

ജൂണ്‍ 15 ന് അയര്‍ലണ്ട് സ്‌പെഷ്യല്‍ ഒളിമ്പിക്‌സ് സമാപിക്കും. കായിക താരങ്ങളെ സഹായിക്കാന്‍ 600 ഓളം കോച്ചുമാരും 3000 വാളന്റിയര്‍മാരും രംഗത്തുണ്ട്. കൂടാതെ പ്രശസ്ത കായിക താരങ്ങളായ ഡേവിഡ് വാലസ്, റഗ്ബി താരം കീത്ത് വുഡ്, അലന്‍ ക്വിന്‍ലന്‍, മുന്‍ ഫുട്‌ബോള്‍ താരം ജാസന്‍ ഷെര്‍ലോക്ക് എന്നിവരും കായിക താരങ്ങള്‍ക്ക് പ്രോത്സാഹനവുമായി രംഗത്തുണ്ട്.

Scroll To Top