Wednesday July 18, 2018
Latest Updates

ലിമെറിക്കില്‍ രണ്ട്  വ്യത്യസ്ത ബൈക്ക് അപകടങ്ങള്‍; രണ്ട് പേര്‍ മരിച്ചു

ലിമെറിക്കില്‍ രണ്ട്  വ്യത്യസ്ത ബൈക്ക് അപകടങ്ങള്‍; രണ്ട് പേര്‍ മരിച്ചു

ലിമെറിക്ക് : ലിമെറിക്കില്‍ വ്യത്യസ്ത അപകടങ്ങളിലായി രണ്ട് ബൈക്ക് യാത്രികര്‍ മരിച്ചു.ലിമറിക്കിലെ സൗത്ത് ഹില്ലിലെ ഒമല്ലേ പാര്‍ക്കിലാണ് 20-30 വയസ്സു പ്രായമുള്ള ആളിന്റെ മരണത്തിനിടയാക്കിയ അപകടമുണ്ടായത്. രാത്രി ഏഴയരയോടെ നടപ്പാതയുടെ അരികില്‍ ഇടിച്ചു മറിഞ്ഞാണ് അപകടമെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.ആംബുലന്‍സില്‍ ലിമെറിക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മുന്‍ഗ്രതിലെ ക്വിന്‍സ് റോസ് റൗണ്ട്എബൗട്ടില്‍ ഏഴരയോടെയുണ്ടായ മറ്റൊരു അപകടത്തിലാണ് പോളണ്ടുകാരനായ 50കാരന് ജീവന്‍ നഷ്ടമായത്.

രണ്ടിടങ്ങളിലും ഗാര്‍ഡയും ഫോറന്‍സിക് ട്രാഫിക് ഉദ്യോഗസ്ഥരുമെല്ലാം പാഞ്ഞെത്തിയിരുന്നു. അപകട സംഭവങ്ങളെക്കുറിച്ച് അന്വേഷണം നടന്നുവരികയാണെന്ന് ഗാര്‍ഡ അറിയിച്ചു.

Scroll To Top