Monday February 20, 2017
Latest Updates

ലിമെറിക്കില്‍ പ്രോപ്പര്‍ട്ടി ടാക്‌സ്  കുറയ്ക്കാനുള്ള  പ്രമേയം പരാജയപ്പെട്ടു

ലിമെറിക്കില്‍ പ്രോപ്പര്‍ട്ടി ടാക്‌സ്  കുറയ്ക്കാനുള്ള  പ്രമേയം പരാജയപ്പെട്ടു

ഡബ്ലിന്‍: പ്രോപ്പര്‍ട്ടി ടാക്‌സ് 15 ശതമാനമായി കുറയ്ക്കാനുള്ള നീക്കം ലിമെറിക്ക് കൌണ്‍സില്‍ തള്ളി. ഫിനാഫാള്‍ കൊണ്ടുവന്ന 
പ്രമേയമാണ് വോട്ടിനിട്ട് തള്ളിയത്. 11 ന് എതിരെ 27 വോട്ടുകള്‍ക്കാണ് പ്രമേയം പരാജയപ്പെട്ടത്. പ്രതിവര്‍ഷം 3 ശതമാനം വീതം കുറച്ച് അഞ്ച് വര്‍ഷം കൊണ്ട് 15 ശതമാനം നികുതി കുറയ്ക്കാനായിരുന്നു നീക്കം. 

പകരം പ്രോപ്പര്‍ട്ടി ടാക്‌സ് ഇനത്തില്‍ ഈ വര്‍ഷം 3 ശതമാനം കുറയ്ക്കാന്‍ തീരുമാനമായി.ഓരോ വര്‍ഷവും ഇത് സംബന്ധിച്ച് വോട്ടെടുപ്പ് നടത്തണം. വരും വര്‍ഷങ്ങളിലും കൌണ്‍സിലില്‍ നടക്കാനിരിക്കുന്ന വോട്ടെടുപ്പില്‍ നീക്കം വിജയിച്ചാല്‍ മാത്രമേ 15 ശതമാനം പ്രോപ്പര്‍ട്ടി ടാക്‌സ് കുറയ്ക്കുമെന്ന വാഗ്ദാനം നടപ്പിലാകൂ. 15 ശതമാനം ടാക്‌സ് കുറയ്ക്കാനുള്ള നീക്കം പരാജയപ്പെട്ടത് ദുഖകരമാണെന്ന് പ്രമേയം കൊണ്ടുവന്ന ഫിനാഫാള്‍ പാര്‍ട്ടിയുടെ മലാക്കി മക്‌റീഷ് പറഞ്ഞു. ഫിനാഗേല്‍ അംഗങ്ങള്‍ ഒഴികെ മുഴുവന്‍ കൌണ്‍സില്‍ അംഗങ്ങളും പ്രമേയത്തെ അനുകൂലിച്ചു. അതേസമയം കൌണ്‍സില്‍ ധനക്കമ്മി നേരിടുന്ന സാഹചര്യത്തില്‍ പ്രോപ്പര്‍ട്ടി ടാക്‌സ് കുറയ്ക്കുന്നതിനെ അനുകൂലിക്കാനാകില്ലെന്നാണ് ഫിനാഗല്‍ അംഗങ്ങളുടെ വാദം. 

അതേസമയം കോര്‍ക്ക് സിറ്റി കൌണ്‍സില്‍ പ്രോപ്പര്‍ട്ടി ടാക്‌സ് 10 ശതമാനം കുറച്ചു. ലോത്ത് കൌണ്‍സില്‍ പ്രോപ്പര്‍ട്ടി 15 ശതമാനവും കുറച്ചു. ക്ലെയര്‍ കൌണ്‍സിലും 15 ശതമാനം പ്രോപ്പര്‍ട്ടി ടാക്‌സ് കുറയ്ക്കുന്നതിനെ അനുകൂലിച്ചു. 

Scroll To Top