Thursday June 21, 2018
Latest Updates

ലിമെറിക്കില്‍ അഞ്ചാം പനി പടരുന്നു, സൗജന്യ പ്രതിരോധ കുത്തിവെയ്പ്പ് നാളെ

ലിമെറിക്കില്‍ അഞ്ചാം പനി പടരുന്നു, സൗജന്യ പ്രതിരോധ കുത്തിവെയ്പ്പ് നാളെ

ലീമെറിക്ക്: അഞ്ചാം പനി ബാധിച്ചവരുടെ എണ്ണം വര്‍ദ്ധിച്ചതോടെ ലിമെറിക്കില്‍ സൗജന്യമായി പ്രതിരോധ കുത്തിവെപ്പ് നല്‍കുവാനൊരുങ്ങി എച് എസ് ഇ. സൗത്ത്ഹില്‍ ഹെല്‍ത്ത് സെന്ററില്‍ വെള്ളിയാഴ്ച രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരുമണി വരെയാണ് കുത്തിവെപ്പ് നല്‍കുക. ആറ് പേരില്‍ കൂടി രോഗം സ്ഥിതീകരിച്ചതോടെയാണ് സൗജന്യമായി കുത്തിവെപ്പ് നല്‍കാന്‍ തീരുമാനിച്ചിരിക്കുത്.

മീസില്‍സ് അഥവ അഞ്ചാം പനിക്കെതിരെയുള്ള ഏക ഫലപ്രദമായ പ്രതിരോധം MMR കുത്തിവെപ്പാണ്. രണ്ട് ഡോസ് MMR കുത്തിവെക്കുന്നത് ഭാവിയില്‍ രോഗം വരാതിരിക്കാനും സഹായിക്കും. കുട്ടികള്‍ക്ക് 12 മാസം പ്രായമുള്ളപ്പോഴും പിന്നീട് 4-5 വയസ്സിനിടയിലുമാണ് സാധാരണയായി കുത്തിവെപ്പ് നല്‍കാറുളളത്. ഇത് നല്‍കിയിട്ടില്ലാത്തവര്‍ എത്രയും പെട്ടെന്ന കുത്തിവെപ്പ് എടുക്കേണ്ടതാണെന്ന് എച് എസ് ഇ അറിയിപ്പില്‍ പറയുന്നു.

അഞ്ചാം പനിയുടെ  ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുമ്പോള്‍ തന്നെ ഡോക്ടറെ സമീപിക്കേണ്ടതാണ്. രോഗം പൂര്‍ണമായുംമാറുന്നത് വരെ വീടിന് പുറത്തിറങ്ങാതിരിക്കാനും മറ്റുളളവരുമായുള്ളസമ്പര്‍ക്കം കുറക്കാനും ശ്രദ്ധിക്കേണ്ടതാണ്.

Scroll To Top