Monday May 21, 2018
Latest Updates

ലിഡില്‍ അയര്‍ലണ്ടില്‍48 പുതിയ ഷോപ്പുകള്‍കൂടി തുറക്കുന്നു

ഡബ്ലിന്‍:പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റായലിഡില്‍ 48 പുതിയ ഷോപ്പുകള്‍കൂടി അയര്‍ലണ്ടിന്റെ വിവിധഭാഗങ്ങളിലായിതുറക്കുന്നു.

ഇതിന്റെ ഭാഗമായുള്ള ആദ്യത്തെഔട്ലെറ്റ് കഴിഞ്ഞ ദിവസംപോര്‍ട് മാര്‍നോക്കില്‍ തുറന്നു.ഇതോടെ ലിഡില്‍ ഔട്ട്ലെറ്റുകളുടെ എണ്ണം 152 ആയി.റിപ്പബ്ലിക്കിലെ ഔട്ട്ലെറ്റുകള്‍ 200ലേക്ക് എത്തിക്കുന്നതിനായിഅയര്‍ലണ്ടിലെ പ്രവര്‍ത്തനങ്ങള്‍ക്കായി 300മില്യന്‍ രൂപയാണ് ചെലവിടുകയെന്ന് ലിഡില്‍ മാനേജിംഗ് ഡയറക്ടര്‍ ജോണ്‍ പോള്‍ സ്‌കല്ലി പറഞ്ഞു.
രാജ്യത്തെ ഓരോരുത്തരുടെയും സമീപം ലിഡില്‍ എത്തുന്നതുവരെ അതിന്റെ പ്രവര്‍ത്തനം തുടരുമെന്ന് സ്‌കെല്ലി പറഞ്ഞു.നോര്‍ത്തേണ്‍ അയര്‍ലണ്ടിലും 50 ഓളം എണ്ണം തുടങ്ങുന്നതും പരിഗണിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ല.ഡബ്ലിന്‍പോലെയുള്ള സിറ്റികളിലായിരിക്കും ലിഡില്‍ കേന്ദ്രീകരിക്കുക. ഡ്രംകോണ്‍ഡ്രേ്ര,്രഗഞ്ച് ഗോര്‍മന്‍ എന്നിവിടങ്ങളിലും ഈ വര്‍ഷം ഔട്ട് ലെറ്റ് തുറക്കുമെന്നും സ്‌കെല്ലി അറിയിച്ചു.

Scroll To Top