Friday August 18, 2017
Latest Updates

ലിഡിലില്‍ പോയാല്‍ രണ്ടുണ്ട് കാര്യം….

ലിഡിലില്‍ പോയാല്‍ രണ്ടുണ്ട് കാര്യം….

ഡബ്ലിന്‍ : ലിഡില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ പോയാല്‍ ഇനി സമ്പൂര്‍ണ പ്രമേഹ പരിശോധനകളെല്ലാം സൗജന്യമായി നടത്താം!

ഡയബറ്റീസ് അയര്‍ലണ്ടുമായി ചേര്‍ന്നാണ് മൂന്നുമാസത്തെ ഈ പ്രോഗ്രാം നടത്തുന്നത്.സ്ഥാപനത്തിന്റെ ജീവനക്കാര്‍ക്കും ഗുണഭോക്താക്കള്‍ക്കുമെല്ലാം ഈ സൗകര്യം ലഭിക്കും.തിങ്കളാഴ്ച മുതല്‍ സ്‌ക്രീനിംഗ് സര്‍വീസുകള്‍ ആരംഭിക്കും.രാജ്യത്ത് പത്ത് ലൊക്കേഷനുകളിലാണ് ഈ സേവനം ലഭിക്കുക.

രാജ്യത്ത് പ്രമേഹവുമായി കഴിയുന്നവരുടെ എണ്ണം 225.840 ആണെന്നാണ് ഡയബറ്റീസ് അയര്‍ലണ്ട് പുറത്തുവിട്ട കണക്ക്.
സ്‌ക്രീനിംഗ് നടത്താന്‍ പൊതുജനങ്ങള്‍ക്ക് മുന്‍കൂര്‍ രജിസ്ട്രേഷന്‍ ആവശ്യമില്ല.ഡയബറ്റീസ് അയര്‍ലണ്ടിന്റെ വിദഗ്ധര്‍ ആവശ്യമായ ഉപദേശങ്ങളും മാര്‍ഗനിര്‍ദേശങ്ങളും നല്‍കും.നാല് പ്രോവിന്‍സുകളിലും കണ്‍സള്‍ട്ടിംഗിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.ഒരാഴ്ചയില്‍ ഒന്നരലക്ഷം കസ്റ്റമേഴ്സ് ലിഡിലില്‍ എത്തുന്നുണ്ട്.അതിനാലാണ് ഡയബറ്റീസ് അയര്‍ലണ്ട് ലിഡിലുമായി കൈകോര്‍ത്തത്.

അവര്‍ക്കൊപ്പമാണ് ലിഡില്‍ ജീവനക്കാര്‍ക്കും സ്‌ക്രീനിംഗ് നടത്തുക.സെപ്തംബറില്‍ പരിപാടി അവസാനിക്കും.രണ്ടു വര്‍ഷം മുമ്പ് സൗജന്യ കാര്‍ഡിയാക് പരിശോധനയും ലിഡില്‍ സംഘടിപ്പിച്ചിരുന്നു.ലിഡില്‍ ജീവനക്കാര്‍ക്ക് ഓണ്‍ലൈനില്‍ സ്‌ക്രീനിംഗ് ബുക്ക് ചെയ്യാം.ജീവനക്കാര്‍ക്ക് 92 സ്റ്റോറുകളിലും വെയര്‍ഹൗസുകളിലും മറ്റ് പലയിടങ്ങളിലെ ഓഫിസുകളിലും ഈ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Scroll To Top