Wednesday August 15, 2018
Latest Updates

ലിഗയെ കൊലപെടുത്തിയത് തന്നെയെന്ന് പോലീസ്,ബോട്ടിംഗിനെന്ന വ്യാജേനെ കൂട്ടിക്കൊണ്ടു പോയവരുടെ അറസ്റ്റ് ഉടന്‍ 

ലിഗയെ കൊലപെടുത്തിയത് തന്നെയെന്ന് പോലീസ്,ബോട്ടിംഗിനെന്ന വ്യാജേനെ കൂട്ടിക്കൊണ്ടു പോയവരുടെ അറസ്റ്റ് ഉടന്‍ 

തിരുവനന്തപുരം:ലിഗയെ ശ്വാസം മുട്ടിച്ചു കൊന്നതാണെന്ന് പോലീസ്.ബോട്ടിംഗിനെന്ന വ്യാജേനെ ലിഗയെ കൂട്ടികൊണ്ടു പോയി പീഡിപ്പിച്ചു കൊല്ലുകയായിരുന്നു എന്നാണ് പോലീസ് ഉറപ്പിച്ചിരിക്കുന്നത്.ലിഗയെ കൊന്നവരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.ഇന്ന് വൈകിട്ട് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടും,രാസപരിശോധനാ റിപ്പോര്‍ട്ടും ഔദ്യോഗികമായി ലഭിക്കുന്നതനുസരിച്ച് അറസ്റ്റ് രേഖപ്പെടുത്തിയേക്കും.

തിരുവനന്തപുരത്ത് മരിച്ച വിദേശവനിത ലിഗയുടെ തലയില്‍ രക്തം കട്ടിപിടിച്ചിരുന്നതായി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടുകളില്‍ സൂചനകള്‍ ഉണ്ട്..ശ്വാസം മുട്ടിച്ചാവാം ലിഗയെ കൊന്നതെന്ന നിഗമനമാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉള്ളത്..

ലിഗയുടെ കഴുത്തിലെ ഞരമ്പുകള്‍ വിട്ടുമാറിയിരുന്നതായി റിപ്പോര്‍ട്ട് പറയുന്നു.ലിഗയെ കഴുത്ത് ഞെരിച്ച് കൊന്നതാകാമെന്ന് പൊലീസിന് നേരത്തെ സംശയമുണ്ടായിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. ബലാത്സംഗശ്രമത്തിനിടെ കഴുത്തിലെ ഞരമ്പ് മുറിഞ്ഞതാകാമെന്ന നിഗമനത്തില്‍ പൊലീസ് എത്തിയിരുന്നെങ്കിലും ബലാത്സംഗം നടന്നതായി സ്ഥിരീകരിക്കാനായിട്ടില്ല.

മരണത്തിന് മുമ്പ് ലിഗയുടെ ശരീരത്തില്‍ അമിത അളവില്‍ ലഹരി ഉണ്ടായിരുന്നതായും ഫോറന്‍സിക് വിദഗ്ദര്‍ പറയുന്നു. എന്നാല്‍ എന്ത് തരം വസ്തുവാണ് ശരീരത്തിലെത്തിയിരിക്കുന്നതെന്ന് കൃത്യമായ വ്യക്തതയില്ല. രാസപരിശോധന ഫലം ലഭിച്ചാല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരുകയുളളൂ

ലിഗയുടെ രണ്ടു കാലുകളിലും മുറിവേറ്റിട്ടുണ്ട്. മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കമുണ്ടായിരുന്നതിനാല്‍ രാസപരിശോധനയിലൂടെ മാത്രമേ കൂടുതല്‍ തെളിവുകള്‍ കണ്ടെത്താനാകൂ.

സംഭവവുമായി ബന്ധപ്പെട്ട് നിരവധിപേരെ വിളിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നെങ്കിലും ആരും പൊലീസ് കസ്റ്റഡിയില്‍ ഇല്ലെന്നാണ് കേസിന്റെ മേല്‍നോട്ടം വഹിക്കുന്ന റേഞ്ച് ഐജി മനോജ് എബ്രഹാം മാധ്യമങ്ങളോട് പറഞ്ഞത്.

കഴിഞ്ഞ ദിവസം ലിഗയുടെ മൃതദേഹം കിടന്നിരുന്ന കണ്ടല്‍കാട് വെട്ടിത്തെളിച്ച് നടത്തിയ പരിശോധനയില്‍ മുടിയിഴകളും ത്വക്കിന്റെ ഭാഗങ്ങളും കണ്ടെത്തിയിരുന്നു. ഇവ ലിഗയുടേതാണെന്ന് സംശയം ഉണ്ടായിരുന്നെങ്കിലും ഫോറന്‍സിക് വിദഗ്ദര്‍ നടത്തിയ പരിശോധനയില്‍ ഇത് ലിഗയുടേതല്ലെന്ന നിഗമനത്തിലെത്തിയെന്നും സൂചനയുണ്ട്.

കോവളത്തെ ടൂറിസ്റ്റ് ഗൈഡും യോഗ അധ്യാപകനുമായ യുവാവാണ് മുഖ്യപ്രതിയെന്ന് അന്തിമ ധാരണയിലാണ് പോലീസിപ്പോള്‍. കൊലപാതകത്തില്‍ സഹായിച്ച നാലോളം പേരുടെ അറസ്റ്റ് രണ്ടുദിവസത്തിനുള്ളില്‍ ഉണ്ടാകുമത്രെ.മാത്രമല്ല,വെള്ളിയാഴ്ച രാത്രിയോടെ വള്ളിപ്പടര്‍പ്പുകളില്‍ നിന്നും ലഭിച്ച സ്രവം പ്രതികളുടേതാണെന്ന് ഉന്നതതല മെഡിക്കല്‍് ബോര്‍ഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താന്‍ ഉപയോഗിച്ചെന്ന് സംശയിക്കുന്ന വള്ളിയില്‍നിന്നും മുടിയിഴകളില്‍ നിന്നും ലഭിച്ച തെളിവുകള്‍ അനുസരിച്ചാണ് പ്രതികളെ പോലീസ് കണ്ടെത്തിയത്.

Scroll To Top