Tuesday September 25, 2018
Latest Updates

ലിഗയുടെ മരണം കൊലപാതകം തന്നെയെന്ന് റഷ്യന്‍ അതീന്ദ്രിയജ്ഞാനക്കാരി, ആത്മഹത്യയാക്കാന്‍ കേരളാ പോലീസ് 

ലിഗയുടെ മരണം കൊലപാതകം തന്നെയെന്ന് റഷ്യന്‍ അതീന്ദ്രിയജ്ഞാനക്കാരി, ആത്മഹത്യയാക്കാന്‍ കേരളാ പോലീസ് 

തിരുവനന്തപുരം :കോവളത്തിനടുത്ത് വാഴമുട്ടത്തുനിന്ന് കണ്ടെടുത്ത ഐറിഷ് യുവതിയുടെ മരണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താന്‍ പോലീസ് ജാഗ്രത കിട്ടുന്നില്ലെന്ന് ലിഗയുടെ കുടുംബാംഗങ്ങള്‍. ലിഗയുടെ മരണം ആത്മഹത്യയായി മാറ്റാന്‍ പോലീസ് ശ്രമിക്കുകയാണെന്ന് കുടുംബാംഗങ്ങള്‍ കരുതുന്നതായി അവരുമായി ഉറ്റ ബന്ധം പുലര്‍ത്തുന്ന തിരുവനന്തപുരത്തെ സാമൂഹ്യപ്രവര്‍ത്തകര്‍ പറയുന്നു.

തിരുവല്ലം വാഴമുട്ടം പൂനംകുതുത്തില്‍ വള്ളികളില്‍ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം. ഏകദേശം ഒരു മാസം പഴക്കമുള്ള മൃതദേഹം ഇന്നലെ വൈകീട്ടാണ് കണ്ടെത്തിയത്.മണിക്കൂറുകള്‍ക്കകം പോസ്റ്റ് മോര്‍ട്ടം കഴിഞ്ഞെങ്കിലും ആത്മഹത്യ ചെയ്തതാണെന്ന നിഗമനം പോലീസ് പരസ്യമായി പറഞ്ഞുതുടങ്ങി കഴിഞ്ഞു.രണ്ടു ദിവസത്തിനകം വരുന്ന പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലിഗ ആത്മഹത്യ ചെയ്തതതെന്നല്ലെങ്കില്‍ കേരളാ പൊലീസിന് അത് കൂടുതല്‍ തലവേദനയുണ്ടാക്കും.പ്രത്യേകിച്ച് അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ട വിഷയം ആയതു കൊണ്ട് വിദേശ മാധ്യമങ്ങളും റിപ്പോര്‍ട്ട് കാത്താണിരിക്കുന്നത്.

ലിഗ മരിച്ചു കിടന്നതായി കിടന്ന സ്ഥലം ഒതളങ്ങ പോലുള്ള വിഷക്കായകള്‍ ധാരാളം ഉള്ള സ്ഥലമാണ്. വിഷമാണെന്നറിയാതെ ഒതളങ്ങ കഴിച്ചാവാം ലിഗ മരിച്ചതെന്ന് വരെ പ്രചരിപ്പിക്കുന്നവര്‍ ഉണ്ട്.ഇതൊക്കെ പോലീസും ഉപയോഗിച്ചേക്കുമെന്ന ഭയമാണ് ബന്ധുക്കള്‍ പ്രകടിപ്പിക്കുന്നതത്രെ.
മൃതദേഹത്തിന്റെ തല ഉടലില്‍ നിന്ന് വേര്‍പെട്ട നിലയിലായിരുന്നു. മൃതശരീരത്തില്‍ നിന്നും കിട്ടിയ വസ്ത്രം ലിഗയുടേതാണെന്ന് സഹോദരി ഇലിസ തിരിച്ചറിഞ്ഞു. സമീപത്തുണ്ടായിരുന്ന സിഗരറ്റ് പായ്ക്കറ്റ് ലിഗ വലിക്കുന്ന ബ്രാന്‍ഡാണ്. പക്ഷെ അഴുകിയ മൃതദേഹത്തിലെ ജാക്കറ്റ് മറ്റാരുടേതോ ആണ്.മൃതശരീരം ലിഗയുടേതാണെന്ന് ഉറപ്പിക്കാനായി ഡിഎന്‍എ പരിശോധനയും നടത്തും. പോത്തന്‍കോട് ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സക്കെത്തിയ ലിഗയെ മാര്‍ച്ച് 14നാണ് കാണാതായത്.

ഇതിനിടെ റഷ്യക്കാരിയായ അതീന്ദ്രിയജ്ഞാനക്കാരി സംഭവം കൊലപാതകമാണെന്ന് ഇലിസയെ അറിയിച്ചിട്ടുണ്ടെന്നാണ് വിവരം.കൊലപാതകമാണെന്നതിന് തെളിവ് മൃതദേഹം കിടന്ന സ്ഥലത്തുനിന്നു തന്നെ ലഭിക്കുമെന്നും ഇവര്‍ അറിയിച്ചിട്ടുണ്ടത്രെ.ഇതിന്റെ അടിസ്ഥാനത്തില്‍ ഇലിസ ഇന്നും മൃതദേഹം കിടന്ന സ്ഥലത്ത് പോയിരുന്നു.

ഇവരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് ആദ്യം മുതലേ ഇലീസ അന്വേഷണം നടത്തിപ്പോന്നത്. തിരുവനന്തപുരത്തെ സാമൂഹ്യപ്രവര്‍ത്തകര്‍ അന്വേഷണം തുടങ്ങും മുമ്പേ റഷ്യക്കാരിയുടെ സഹായം ഇലിസ തേടിയിരുന്നു.പിന്നീട് തിരുവനന്തപുരത്തെ സാമൂഹ്യപ്രവത്തകര്‍ക്കൊപ്പം ഇപ്പോള്‍ ലിഗയെ കണ്ടെത്തിയ സ്ഥലത്തിന് തൊട്ടടുത്തുവരെ എത്തുകയും ചെയ്തിരുന്നുവത്രെ.എന്നാല്‍ നാട്ടുകാരില്‍ ചിലര്‍ അവിടെ ലിഗ ഉണ്ടാവില്ലെന്ന് ആവര്‍ത്തിച്ചു ബോധ്യപെടുത്തിയതിനെ തുടര്‍ന്നാണ് കാട്ടിലേക്ക് കയറാതെ അവര്‍ അവിടെനിന്നും മടങ്ങിയത്.

വെള്ളത്താല്‍ ചുറ്റപ്പെട്ട ദ്വീപിനു സമാനമായ സ്ഥലം, ഉപ്പുരസമില്ലാത്ത വെള്ളം, ബോട്ടിലെ യാത്ര തുടങ്ങിയ അടയാളങ്ങള്‍ റഷ്യക്കാരി സൂചനയായി നല്കിയിരുന്നുവെന്ന് ഇലിസ പറയുന്നു.തലസ്ഥാനത്തെ നിരവധി സാമൂഹ്യപ്രവര്‍ത്തകരോടും ഇലിസ ഈ അടയാളങ്ങള്‍ പറഞ്ഞിരുന്നു.

ഗൂഗിള്‍ മാപ്പ് ഉപയോഗിച്ച് ഇത്തരത്തില്‍ സമാനമായ സ്ഥലങ്ങളിലെല്ലാം ഇവര്‍  ലിഗയെ  തിരയാന്‍ ശ്രമിക്കുകയും ചെയ്തു. അങ്ങനെയാണു പനത്തുറയിലെത്തിയത്.

ലിഗയുടെ മൃതദേഹം അവരുടെ സ്വദേശമായ ലിത്വാനിയയില്‍ എത്തിക്കാനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ കൈക്കൊള്ളുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. അടിയന്തിര സഹായമായി അഞ്ച് ലക്ഷം രൂപ സര്‍ക്കാര്‍ അടുത്ത ദിവസം തന്നെ ലീഗയുടെ സഹോദരി ഇലിസക്ക് കൈമാറും. ലീഗയുടെ മൃതദേഹം നാട്ടില്‍ കൊണ്ടുപോകണമെന്ന്  ഇലിസ സര്‍ക്കാരിനെ അറിയിച്ചിരുന്നു. അതിനുള്ള നിയമ തടസങ്ങള്‍ മാറ്റാന്‍ സര്‍ക്കാരും ടൂറിസം വകുപ്പും മുന്‍കൈ എടുക്കും. ഇവയോടൊപ്പം മൃതദേഹം നാട്ടില്‍ കൊണ്ട് പോകാനുള്ള ചിലവ്, ബന്ധുക്കളുടെ യാത്ര ചിലവ്, കേരളത്തിലെ താമസ ചിലവ് തുടങ്ങിയവയെല്ലാം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും മന്ത്രി കടകംപള്ളി വ്യക്തമാക്കിയിട്ടുണ്ട്.

The sister of missing Liga Skromane shared this picture of the pair as children on Facebook (Image: Facebook)

എന്നാല്‍ സഹോദരിയുടെ ഘാതകരെ കണ്ടെത്താതെ തിരിച്ചുപോകാനില്ലെന്ന സൂചനയാണ് ഇന്ന് വൈകിട്ടും ഇലിസ പങ്കുവെച്ചത്.അത് കൊണ്ട് തന്നെ ആത്മഹത്യാവാദം ഉന്നയിച്ചു അപമാനപ്പെടുത്തിയും മാനസികമായി തളര്‍ത്തിയും കോര്‍ക്ക് നഗരത്തില്‍ ജോലി ചെയ്യുന്ന ഇലിസയെയും ഡബ്ലിന്‍ സ്വദേശിയായ ആന്‍ഡ്രുവിനേയും അയര്‍ലണ്ടിലേക്ക് തിരിച്ചയയ്ക്കാനുള്ള ശ്രമങ്ങളാണ് പോലീസ് നടത്തുന്നതെന്നും ആരോപണമുണ്ട്.

ഐറിഷ് മലയാളി ന്യൂസ് 

Scroll To Top