Saturday June 23, 2018
Latest Updates

ലിഗയുടെ മരണം:പ്രതികള്‍ക്കെതിരെ ബലാത്സംഗ കുറ്റവും സ്ഥിരീകരിച്ചു ,കൊലപ്പെടുത്തിയത് കഴുത്തുഞെരിച്ച് ,ആരാണ് ലിഗയെ കൊന്നതെന്നതിന് കേരളാ പോലീസ് ഉത്തരം കണ്ടെത്തി !

ലിഗയുടെ മരണം:പ്രതികള്‍ക്കെതിരെ ബലാത്സംഗ കുറ്റവും സ്ഥിരീകരിച്ചു ,കൊലപ്പെടുത്തിയത് കഴുത്തുഞെരിച്ച് ,ആരാണ് ലിഗയെ കൊന്നതെന്നതിന് കേരളാ പോലീസ് ഉത്തരം കണ്ടെത്തി !

തിരുവനന്തപുരം: വിദേശവനിത ലിഗയുടെ മരണത്തില്‍ നിര്‍ണായക കണ്ടെത്തലുകള്‍. ലിഗ കൊല്ലപ്പെടുന്നതിനു മുന്‍പ് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. ഇതോടെ ലിഗയുടെ മരണവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ള പ്രതികളുടെ അറസ്റ്റ് ഇന്ന് ഉച്ചയോടെ രേഖപ്പെടുത്തും. ലിഗയെ പീഡിപ്പിച്ചുവെന്ന് പ്രതികള്‍ കുറ്റസമ്മത മൊഴി നല്‍കിയിട്ടുണ്ട്. ഉമേഷ്, ഉദയന്‍ എന്നിവരാണ് പ്രതികളെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇവര്‍ക്കെതിരെ ബലാത്സംഗ കുറ്റം ചുമത്തും. മുഖ്യപ്രതി ഉമേഷ് മുന്‍പും സ്ത്രീകളെയും കുട്ടികളെയും പീഡിപ്പിച്ചിരുന്നതായി പോലീസ് കണ്ടെത്തി. ഇയാള്‍ പ്രദേശത്തെ സ്ഥിരം കുറ്റവാളിയാണ്. ലിഗയുടെ മൃതദേഹത്തില്‍ കണ്ടെത്തിയ കോട്ട് ഉദയന്റേതാണെന്നും പോലീസ് സ്ഥിരീകരിച്ചു

ലിഗയെ വശീകരിച്ച് പൊന്തക്കാട്ടില്‍ എത്തിച്ച ശേഷം ഉമേഷും ഉദയനും ഇവരെ പീഡിപ്പിച്ചു. അതിനു ശേഷം തിരിച്ചുപോകാന്‍ ശ്രമിക്കുന്നതിനിടെ ലിഗയുമായി പ്രതികള്‍ വാക്കുതര്‍ക്കമുണ്ടായി. പീഡനവിവരം പോലീസിനെ അറിയിക്കുമെന്ന് ലിഗ പറഞ്ഞതോടെ ഇവര്‍ ലിഗയെ തള്ളിയിടുകയും കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും പോലീസ് പറയുന്നു.

പനത്തുറ സ്വദേശികളാണ് പ്രതികള്‍. കൊലപാതകത്തില്‍ ഇവര്‍ക്ക് നേരിട്ട് പങ്കുള്ളതായി പോലീസ് കണ്ടെത്തിയിരുന്നു. ഉമേഷിന്റെ സഹോദരന്‍ അടക്കം നാലു പേര്‍ പോലീസിന്റെ കസ്റ്റഡിയില്‍ ഉണ്ടായിരുന്നുവെങ്കിലും ഉമേഷും ഉദയനുമാണ് യഥാര്‍ത്ഥ പ്രതികളെന്ന നിഗമനത്തിലേക്ക് പോലീസ് എത്തിച്ചേരുകയായിരുന്നു. ലിഗയുടെ ഫേറന്‍സിക്, ആന്തരിക അവയവങ്ങളുടെ രാസപരിശോധന ഫലങ്ങള്‍ ലഭിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്താനായിരുന്നു പോലീസ് തീരുമാനം.

ലിഗയുടെ മൃതദേഹം കണ്ടെത്തിയ വാഴമുട്ടത്തെ പൊന്തക്കാട്ടില്‍ സ്ഥിരമായി ഒത്തുകൂടുന്ന നാലു പ്രദേശവാസികളെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഇതിനു സമീപത്തായിരുന്നു ഇവര്‍ താമസിച്ചിക്കുന്നത്. കോവളത്തെത്തിയ ലിഗയെ ബോട്ടിംഗിനെന്ന പേരില്‍ ഇവരുടെ ഒരു സുഹൃത്ത് കണ്ടല്‍ക്കാട്ടിലേക്ക് കൊണ്ടുവരികയായിരുന്നു. ഇവര്‍ മറ്റു രണ്ടു പേരെയും വിളിച്ചുവരുത്തി. ഇവര്‍ ലിഗയ്ക്ക് സിഗരറ്റ് നല്‍കി. പണം പിടിച്ചുപറിക്കാനായിരുന്നു ലക്ഷ്യം. എന്നാല്‍ ലിഗയ്ക്കു നേരെ പീഡനശ്രമവും കയ്യേറ്റവും നടന്നതായി ഉമേഷിന്റെ സുഹൃത്ത് മൊഴിനല്‍കി

പോലീസ് ഏപ്രില്‍ 20ന് ലിഗയുടെ മൃതദേഹം കണ്ടെത്തുന്നതിന് മുന്‍പ് മൃതദേഹം കിടക്കുന്ന് കണ്ടിരുന്നുവെന്ന് ഉമേഷിനും ഉദയനും ഒപ്പം കസ്റ്റഡിയിലായവര്‍ പറഞ്ഞിരുന്നു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലുള്ള അന്വേഷണമാണ് യഥാര്‍ത്ഥ പ്രതികളിലേക്ക് പോലീസിനെ എത്തിച്ചത്.

ഉദയന്‍ ഒരു ടൂറിസ്റ്റ് ഗൈഡാണ്. മാര്‍ച്ച് 14ന് കോവളത്ത് ഒറ്റപ്പെട്ട സ്ഥലത്ത് കണ്ടെത്തിയ ലിഗയെ ഇയാളാണ് പറഞ്ഞുവശീകരിച്ച് പൊന്തക്കാട്ടില്‍ എത്തിച്ചത്. ഒരു സ്ഥാപനത്തിലെ കെയര്‍ ടേക്കറാണ് ഉമേഷ്. ഇവര്‍ മുന്‍പും പലരേയും വശീകരിച്ച് ഇവിടെ എത്തിച്ച് പീഡിപ്പിച്ചിരുന്നു. പ്രദേശത്തെ സ്ഥിരം കുറ്റവാളികളായ ഇവര്‍ക്കെതിരെ മൊഴി നല്‍കാന്‍ സ്ത്രീകള്‍ അടക്കമുള്ളവര്‍ ആദ്യഘട്ടത്തില്‍ ഭയപ്പെട്ടിരുന്നു. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കുട്ടികളെ പീഡിപ്പിച്ചതിന് പ്രത്യേകം പോക്സോ കേസ് രജിസ്റ്റര്‍ ചെയ്യാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.

എന്നാല്‍ പോലീസ് ചമച്ചുണ്ടാക്കിയ കഥയില്‍ ലിഗയുടെ ഭര്‍ത്താവ് ആന്‍ഡ്രു ജോര്‍ഡന് പോലും വിശ്വാസമില്ല. ‘Still doens’t sound right to me’ എന്നാണ് ആന്‍ഡ്രു ഫേസ് ബുക്കില്‍ ഇതേകുറിച്ച് പ്രതീകരിച്ചിട്ടുള്ളത്.

ഐറിഷ് മലയാളി ന്യൂസ്

Scroll To Top